Kuwait Apartment Fire കുവൈത്ത് സിറ്റി: കുവൈത്തിൽ റിഗയ് പ്രദേശത്തെ അപാർട്മെന്‍റിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ആറായി ഉയർന്നു. 15ലധികം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ താഴേക്ക് ചാടിയതിനെ തുടർന്നാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഇവരിൽ അഞ്ച് പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. മരിച്ചവരിലെല്ലാം സുഡാനികളാണെന്നാണ് വിവരം. പ്രവാസികളായ ബാച്ചിലർമാർ താമസിച്ച ഫ്ലാറ്റിലാണ് ദുരന്തം ഉണ്ടായത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW അപകടത്തിൽ ഇന്ത്യക്കാർ ആരും ഉൾപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് (ജൂണ്‍ ഒന്ന്) പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അർദിയ, ഷുവയ്ഖ് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേനവിഭാഗമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
Home
KUWAIT
Kuwait Apartment Fire: കുവൈത്തിലെ അപാര്‍ട്മെന്‍റിലെ തീപിടിത്തം: മരിച്ചവരെല്ലാം സുഡാനികള്‍, രക്ഷപ്പെടുന്നതിനിടെ നിരവധി പേര്‍ താഴേക്ക് ചാടി