അബുദാബി: ഒടുവിലത്തെ അബുദാബി ബിഗ് ടിക്കറ്റ് ഇ- നറുക്കെടുപ്പ് വിജയികളുടെ പ്രഖ്യാപനത്തില്‍ ട്വിസ്റ്റോട് ട്വിസ്റ്റ്. നറുക്കെടുപ്പിൽ പ്രവാസിയായ സജീവ് എടുത്ത ടിക്കറ്റിന് 50,000 ദിർഹം സമ്മാനം ലഭിച്ചിരുന്നു. 275-236701 എന്ന ടിക്കറ്റിനായിരുന്നു സമ്മാനം. എന്നാൽ, വിജയിയായ വിവരം സജീവിനെ അറിയിക്കാൻ ബിഗ് ടിക്കറ്റിന്റെ സംഘാടകര്‍ പല തവണ ശ്രമിച്ചിട്ടും നടന്നില്ല. ഒരു ദിവസം അഞ്ച് തവണ വീതം വിളിച്ചു. മൂന്ന് ദിവസവും സജീവിനെ തുടരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. പക്ഷേ, യാതൊരു വിധത്തിലും ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന്, നറുക്കെടുപ്പിൽ വിജയിയായ വിവരം അറിയിച്ചുകൊണ്ട് സജീവിന് അയച്ച മെയിലിനാണ് മറുപടി ലഭിച്ചത്. ടിക്കറ്റ് വാങ്ങുമ്പോൾ ഫോൺ നമ്പർ തെറ്റായാണ് നൽകിയതെന്നും അറിയാതെ സംഭവിച്ചതാണെന്നും സജീവ് പറഞ്ഞു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9k ബിഗ് ടിക്കറ്റ് സംഘാടകർ പരമാവധി വിജയികളെ നേരിട്ട് ബന്ധപ്പെടാൻ ശ്രമിക്കാറുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഫോൺ നമ്പർ തെറ്റായി നൽകിയിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് സജീവിനെ മെയിൽ വഴി ബന്ധപ്പെട്ടത്. സജീവിനെ ഏതു വിധേനയും വിജയിയായ വിവരം അറിയിക്കുകയെന്ന സംഘാടകരുടെ പ്രതിബദ്ധതയാണിത്.
Home
GULF
ബിഗ് ടിക്കറ്റ് വിജയി, മൂന്ന് ദിവസം വിളിച്ചു, കോള്‍ എടുത്തില്ല, ഒടുവില്‍ പ്രവാസിയ്ക്ക് മെയില്‍ അയച്ചപ്പോള്‍…
Related Posts

Delhi- Dubai Corridor ഇന്ത്യ-മിഡിൽ ഈസ്റ്റ്- യൂറോപ്പ് സാമ്പത്തിക ഇടനാഴി; ഏറ്റവും പ്രധാന ഭാഗമായി ഡൽഹി-ദുബായ് ഇടനാഴി
