UAE Kerala Flight Ticket Rate: വലിയ പെരുന്നാള്‍ ആഘോഷിക്കാന്‍ പ്രവാസികള്‍ നാട്ടിലേയ്ക്ക്; വില്ലനായി ‘വിമാന ടിക്കറ്റ് നിരക്ക്’

UAE Kerala Flight Ticket Rate അബുദാബി: വലിയ പെരുന്നാളിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമുള്ളൂ. അവധി ദിനങ്ങള്‍ കെക്കേമമാക്കാന്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നിവാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. നാട്ടില്‍ പോയി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാമെന്ന പ്രവാസികളുടെ മോഹത്തിന് വിമാനടിക്കറ്റ് നിരക്ക് തിരിച്ചടിയായിരിക്കുകയാണ്. നാലിരട്ടി വരെയാണ് വിമാനടിക്കറ്റ് നിരക്ക് വർധിച്ചത്. ഇതോടെ പലർക്കും യാത്ര ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍, കുടുംബത്തെ ഗൾഫ് രാജ്യങ്ങളിലേക്കു കൊണ്ടുവന്നാൽ മടക്കയാത്രാ ടിക്കറ്റിന് വായ്പ എടുക്കേണ്ടിവരും. ഗൾഫിലെ വേനൽ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വിമാനടിക്കറ്റ് നിരക്ക് ഉയരുന്നതാണ് ഇതിന് പ്രധാന കാരണം. ഈ മാസം ആറിനാണ് ഗൾഫിൽ ബലിപെരുന്നാൾ ആഘോഷിക്കുക. അഞ്ച് മുതൽ യുഎഇയിൽ നാല് ദിവസവും മറ്റു ചില രാജ്യങ്ങളിൽ ആറ് ദിവസവും അവധിയുണ്ട്. ഇതിനോടു കൂടി ഏതാനും ദിവസമോ ഒരാഴ്ചയോ അവധി എടുത്ത് പത്തോ പതിനഞ്ചോ ദിവസത്തേക്കു നാട്ടിൽ പോയി വരാനിരുന്നവർക്കാണ് നിരക്ക് വർധന തിരിച്ചടിയായത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW പെരുന്നാൾ പ്രമാണിച്ച് നാലിന് ദുബായിൽനിന്ന് കൊച്ചിയിലേക്ക് പോയി 10ന് തിരികെവരണമെങ്കിൽ വിവിധ എയർലൈനുകളിൽ പൊള്ളുന്ന വിലയാണ്. ശരാശരി 1,800 ദിർഹം (42,000 രൂപ) ആണ് ടിക്കറ്റ് നിരക്ക്. ഇതനുസരിച്ച് നാലംഗ കുടുംബത്തിന് നാട്ടിൽ പോയി തിരികെവരാൻ ഏതാണ്ട് 1.67 ലക്ഷം രൂപ വരും. ഈ മാസം എട്ട് വരെ കൂടിയ നിരക്കാണ് ഈടാക്കുന്നത്. ഈ ദിവസങ്ങളിൽ നാട്ടിൽനിന്ന് ഗൾഫിലേക്കു കുടുംബത്തെ കൊണ്ടുവരുന്നതിനും ഉയർന്ന നിരക്ക് നൽകണം. മധ്യവേനൽ അവധിക്ക് ഈ മാസാവസാനം യുഎഇയിലെ സ്കൂളുകൾ അടയ്ക്കും. അതിനാൽ, ടിക്കറ്റ് നിരക്ക് ഓരോ നിമിഷവും കൂടിവരികയാണ്. യുഎഇയിൽ 26നാണ് സ്കൂൾ അടയ്ക്കുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy