Covid in Kerala: കൊവിഡ് പരിശോധന കര്‍ശനമാക്കി; നിര്‍ദേശങ്ങള്‍ അറിയാം

Covid in Kerala തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകള്‍ ഉയര്‍ന്നുവരുന്നതിനാല്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു. പനി ബാധിച്ചവര്‍ കൊവിഡ് ലക്ഷണം പരിശോധിക്കണം. ആന്‍റിജന്‍ ടെസ്റ്റ് , ഫലം നെഗറ്റീവെങ്കില്‍ ആര്‍ടി- പിസിആര്‍ എന്നിവ ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൊവിഡ് രോഗികളെ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്. 1,435 കൊവിഡ് രോഗികളാണ് കേരളത്തില്‍ നിലവിലുള്ളത്. എട്ട് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗിബാധിതര്‍ കേരളത്തിലാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy