Taxes Imposed in Kuwait കുവൈത്ത് സിറ്റി: ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി കുവൈത്ത്. വാഷ് ബേസിനുകൾ, ബാത്ത് ടബുകൾ, ടോയ്ലറ്റ് സീറ്റുകൾ, ഫ്ലഷ് ടാങ്കുകൾ തുടങ്ങിയ സാനിറ്ററി ഉത്പന്നങ്ങൾക്കാണ് നികുതി ഏര്‍പ്പെടുത്തിയത്. 33.8% മുതൽ 83.4% വരെ ആന്‍റി – ഡമ്പിങ് ചുങ്കമാണ് ഏർപ്പെടുത്തിയത്. കുവൈത്ത് ജനറൽ കസ്റ്റംസ് ഡയറക്ടറേറ്റ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW ജൂലൈ എട്ട് മുതല്‍ പുതിയ നികുതി പ്രാബല്യത്തിൽ വരും. പ്രാദേശികമായി നിർമിക്കുന്ന ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങൾ സ്വീകരിച്ച തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ഇന്ത്യ, ചൈന എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാനിറ്ററി ഉത്പന്നങ്ങൾ കുവൈത്ത് വിപണിയിൽ ചുരുങ്ങിയ വിലയിൽ ലഭ്യമായിരുന്നു. പുതിയ നികുതി പ്രാബല്യത്തിൽ വരുന്നതോടെ ഇവയുടെ വില ഇരട്ടിയാകും.
Home
KUWAIT
Taxes Imposed in Kuwait: ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഈ ഉത്പന്നങ്ങള്‍ക്ക് നികുതി കുത്തനെ കൂട്ടി