Unified GCC Tourist Visa: ‘ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ’, കുവൈത്ത് ഉള്‍പ്പെടെ ആറ് ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാം

Unified GCC Tourist Visa കുവൈത്ത് സിറ്റി: ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. പദ്ധതി ഇനിയും നീണ്ടുപോകില്ലെന്ന് കുവൈത്തിൽ ചേർന്ന ജിസിസി വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ വ്യക്തമാക്കി.യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നീ ആറ് രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങൾ വിവരങ്ങൾ കംപ്യൂട്ടർ ശൃംഖലയിൽ ചേർക്കുന്നതാണ് അവസാനഘട്ടം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW ഇത് പൂർത്തിയാകുന്നതോടെ ഈ വർഷാവസാനം തന്നെ ഒറ്റ ടൂറിസ്റ്റ് വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനാകും. ഷെൻഗൻ വിസ മാതൃകയിൽ ഏകീകൃത വിസ വരുന്നതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്താന്‍ സാധ്യതയുണ്ട്. ഓരോ രാജ്യം സന്ദർശിക്കാനും പ്രത്യേക വിസ എടുക്കുന്ന നിലവിലെ രീതി ഇതോടെ ഒഴിവാകുമെന്നതാണ് ഏകീകൃത ടൂറിസ്റ്റ് വിസയുടെ സവിശേഷത.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy