Marriage Fraud Arrest തിരുവനന്തപുരം: ഓൺലൈനിൽ വിവാഹപ്പരസ്യം നൽകി വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ച് മുങ്ങിയ യുവതി അറസ്റ്റില്‍. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു വയസുള്ള കുട്ടിയുടെ അമ്മയുമായ രേഷ്മയാണ് അറസ്റ്റിലായത്. അടുത്ത വിവാഹത്തിനു തൊട്ടുമുൻപാണ് കുടുങ്ങിയത്. ഇന്നലെ രാവിലെ വിവാഹത്തിനായി ഒരുങ്ങി ഓഡിറ്റോറിയത്തിലേക്കു പോകാൻ നില്‍ക്കുമ്പോഴാണ് രേഷ്മ അറസ്റ്റിലായത്. പ്രതിശ്രുത വരനായ പഞ്ചായത്തംഗത്തിന്റെ പരാതിയിലാണ് ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്. 45 ദിവസം മുൻപ് വിവാഹം കഴിച്ചയാളെ കബളിപ്പിച്ചാണ് പഞ്ചായത്തംഗവുമായുള്ള വിവാഹത്തിന് രേഷ്മ എത്തിയത്. അടുത്തമാസം തിരുവനന്തപുരം സ്വദേശിയായ മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു. രേഷ്മയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്നു പ്രതിശ്രുതവരനും ബന്ധുവും ചേർന്ന് ഇവരുടെ ബാഗ് പരിശോധിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. വിവാഹത്തിന് മുന്നോടിയായി രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്ത് നടത്തിയ പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടുത്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW വിവാഹപ്പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്തംഗം രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29നാണ് ആദ്യം കോൾ വന്നത്. യുവതിയുടെ അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പർ യുവാവിന് കൈമാറി. തുടർന്ന്, ഇവർ പരസ്പരം സംസാരിക്കുകയും ഇക്കഴിഞ്ഞ നാലിന് കോട്ടയത്ത് മാളിൽ ഇരുവരും പരസ്പരം കാണുകയും ചെയ്തു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്ക്കു താത്പര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതോടെ വിവാഹം ഇന്നലെ നടത്താമെന്ന് യുവാവ് ഉറപ്പു നൽകി. അഞ്ചാം തീയതി വൈകിട്ട് തിരുവനന്തപുരത്ത് വെമ്പായത്തെത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടുപോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ ബാഗ് പരിശോധിച്ചതും പോലീസിൽ പരാതി നൽകിയതും.
Home
kerala
Marriage Fraud Arrest: പത്ത് പേരെ വിവാഹം കഴിച്ചു, 45 ദിവസം മുന്‍പ് മറ്റൊരു വിവാഹം, അടുത്തതിന് തൊട്ടുമുന്‍പ് കുടുങ്ങി, രണ്ട് വയസുള്ള കുട്ടിയുടെ അമ്മ അറസ്റ്റില്‍
Related Posts

kerala news വിദേശത്തടക്കം ബിസിനസ് ചെയ്യുന്ന ഉടമയുമായി അടുപ്പം സ്ഥാപിച്ച്ദൃശ്യങ്ങൾ പകർത്തി: ശേഷം ബ്ലാക്ക്മെയിൽ: ദമ്പതികൾ പിടിയിൽ
