Posted By ashly Posted On

Malayali Businessman Dies in Saudi: ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടെ മലയാളി വ്യവസായി മരിച്ചു

Malayali Businessman Dies in Saudi റിയാദ്: ഹജ്ജ് കർമങ്ങൾ പൂർത്തീകരിക്കുന്നതിനിടെ പ്രമുഖ മലയാളി വ്യവസായി മക്കയിലെ മിനായിൽ മരിച്ചു. മലപ്പുറം തിരൂർ കഞ്ഞിപ്പുര സ്വദേശി വാണിയം പീടിയേക്കൽ ഷുഹൈബ് (45) ആണ് മരിച്ചത്. സിൽവാൻ ​ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ ആണ്. ഹജ്ജിന്റെ പ്രധാന കർമങ്ങളെല്ലാം പൂർത്തിയാക്കി മിനയിലെ ടെന്റിൽ വിശ്രമിക്കുന്നതിനിടെ ഷുഹൈബിന് ശാരീരികാസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ മിന ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. സ്വകാര്യ ​ഗ്രൂപ്പിനൊപ്പമാണ് ഷുഹൈബ് ഹജ്ജ് നിർവഹിക്കാനെത്തിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മക്കയിൽ തന്നെ ഖബറടക്കും. അബുദാബിയിലെ അൽ ബസ്ര ​ഗ്രൂപ്പ്, പുത്തനത്താണിയിലെ ഹലാ മാൾ, ബേബി വിറ്റ ഫുഡ് പ്രൊഡക്ട്സ് എന്നീ ബിസിനസ് ​ഗ്രൂപ്പുകളുടെയും ഡയറക്ടറായിരുന്നു. പിതാവ്: സൈതാലിക്കുട്ടി ഹാജി ( സിൽവാൻ ​ഗ്രൂപ്പ് ചെയർമാൻ). മാതാവ്: ആയിശുമോൾ. സൽമയാണ് ഭാര്യ. മക്കൾ: നിദ ഫാത്തിമ, നൈന ഫാത്തിമ, നിഹ ഫാത്തിമ, നൈസ ഫാത്തിമ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *