
ഗൾഫ് എയർ വിമാനത്തിനു നേരെ ബോംബ് ഭീഷണി കുവൈത്തിൽ നിന്നും പുറപ്പെടേണ്ടിയിരുന്ന വിമാനം അടിയന്തിരമായി തിരിച്ചിറക്കി
കുവൈറ്റ് സിറ്റി, ജൂൺ 8: ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) വൃത്തങ്ങൾ അറിയിച്ചു . ബോംബ് ഭീഷണി വ്യാജമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട് . ഇന്നാണ് ബോംബ് ഭീഷണി ലഭിച്ചത് ഉടൻ ഉടൻ തന്നെ അതിവേഗം നടപടികൾ കൈക്കൊള്ളുകയും ചെയ്തു . ലഭിച്ച വിവരപ്രകാരം പതിവ് ഷെഡ്യൂളിന്റെ ഭാഗമായി കുവൈറ്റിലേക്കുള്ള യാത്രാമധ്യേ ഗൾഫ് എയർ വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടന്നുള്ള വ്യാജ ഭീഷണി ലഭിക്കുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും കൈകാര്യം ചെയ്യുന്നതിനുള്ള എല്ലാ സ്റ്റാൻഡേർഡ് നടപടിക്രമങ്ങളും ആഭ്യന്തര മന്ത്രാലയവുമായും മറ്റ് പ്രസക്തമായ ഏജൻസികളുമായും ഏകോപനത്തോടെ നടപ്പിലാക്കുകയായിരുന്നു. യാത്രക്കാരെ അതിവേഗം വിമാനത്തിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. മുൻകരുതൽ നടപടിയായി എല്ലാ യാത്രക്കാരെയും ലോഞ്ചിലേക്ക് മാറ്റുകയുംചെയ്തു. എന്നാൽ തുടര്നടപടികൾക്കിടെയിലും വിമാനത്താവളത്തിലെ ഷെഡ്യൂൾ ചെയ്ത വിമാന സർവീസുകൾ ബാധിക്കപ്പെട്ടിട്ടില്ല,കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW
Comments (0)