Passport Renewal Gulf Expats: നാട്ടില്‍ അവധിക്കാലം അടിച്ചുപൊളിക്കാന്‍ പ്ലാന്‍ ഉണ്ടോ? പ്രവാസികള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

Passport Renewal Gulf Expats ഗള്‍ഫ് നാടുകളില്‍ അവധിക്കാലം തുടങ്ങാന്‍ ഇനി ഒരുമാസം കൂടി ബാക്കിയുള്ളൂ. അവധിക്കാലം നാട്ടില്‍ ആഘോഷിക്കാന്‍ പ്രവാസികള്‍ തയ്യാറെടുത്തുകഴിഞ്ഞു. നാട്ടിലേക്ക് വരാന്‍ വിമാനടിക്കറ്റ് ഒരുമാസം മുന്‍പെ കൂട്ടി ബുക്ക് ചെയ്തവരാണ് ഭൂരിഭാഗം പേരും. അതിനാല്‍, പാസ്പോര്‍ട്ടിന്‍റെ കാലാവധി പരിശോധിക്കുന്നത് ഉത്തമമാണ്. കാലാവധി തീരാന്‍ ആഴ്ചകള്‍ മാത്രമേ ബാക്കിയുള്ളുവെങ്കില്‍ എത്രയും പെട്ടെന്ന് ഇന്ത്യന്‍ എംബസി മുഖേന പാസ്‌പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ നല്‍കാം. പുതിയ പാസ്‌പോര്‍ട്ട് കിട്ടിയാലുടന്‍ റസിഡന്‍സി പെര്‍മിറ്റില്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്താല്‍ ഒരാഴ്ചക്കുള്ളില്‍ പുതിയ ഐഡിയും ലഭിക്കും. വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ആയി അപേക്ഷ പൂരിപ്പിച്ച് സമര്‍പ്പിച്ച ശേഷം അതിന്റെ പ്രിന്‍റെടുത്ത് ആവശ്യമായ രേഖകള്‍ സഹിതം അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലോ അല്ലെങ്കില്‍ ഔദ്യോഗിക കോണ്‍സുലര്‍ ഏജന്‍സികളിലോ പ്രവാസികള്‍ക്ക് സമര്‍പ്പിക്കാം. അപേക്ഷ നല്‍കി പരമാവധി 7-10 ദിവസത്തിനുള്ളില്‍ പുതുക്കിയ പാസ്‌പോര്‍ട്ട് ലഭിക്കും. ഖത്തര്‍ പ്രവാസികള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന മൊബൈല്‍ ആപ് ആയ മെട്രാഷ് 2 മുഖേന പാസ്‌പോര്‍ട്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാം. യുഎഇയില്‍ താമസിക്കുന്ന പ്രവാസികൾ ഔദ്യോഗിക ഏജന്‍സിയായ ബിഎല്‍എസ് ഇന്റര്‍നാഷനല്‍ സര്‍വീസ് ലിമിറ്റഡ് വഴി വേണം പാസ്‌പോര്‍ട്ട് പുതുക്കാന്‍. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW എല്ലാ എമിറേറ്റുകളിലും ബിഎല്‍എസിന്റെ ഓഫിസുണ്ട്. ഖത്തറില്‍ ഒനൈസയിലെ ഇന്ത്യന്‍ എംബസി ആസ്ഥാനത്തോ അല്ലെങ്കില്‍ എപ്പെക്‌സ് സംഘടനകളായ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ (ഐസിസി), ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം (ഐസിബിഎഫ്) എന്നിവിടങ്ങളിലോ അപേക്ഷ സമര്‍പ്പിക്കാം. ആറ് മാസത്തിനുള്ളില്‍ കാലാവധി അവസാനിക്കുന്നെങ്കില്‍ ഐസിബിഎഫിലോ ആറ് മാസത്തില്‍ കൂടുതലെങ്കില്‍ എംബസിയില്‍ തന്നെ സമര്‍പ്പിക്കണം. സൗദി അറേബ്യയിലെ ഇന്ത്യക്കാര്‍ എംബസിയുടെ ഔദ്യോഗിക പാസ്‌പോര്‍ട്ട് സേവന ഏജന്‍സിയായ വിഎഫ്എസ് ഗ്ലോബല്‍ സെന്ററിലും കുവൈത്തില്‍ ബിഎല്‍എസ് ഇന്റര്‍നാഷനല്‍ സര്‍വീസ് സെന്ററുകള്‍ മുഖേനയും വേണം അപേക്ഷ സമര്‍പ്പിക്കാന്‍. ഒമാനില്‍ ബിഎല്‍എസ് ഇന്റര്‍നാഷനല്‍ സര്‍വീസ് സെന്ററുകളിൽ പാസ്‌പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ നൽകാം. ബഹ്‌റൈനിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസിയില്‍ നേരിട്ടോ അല്ലെങ്കില്‍ ഔദ്യോഗിക ഏജന്‍സിയായ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആന്‍ഡ് വിസ ആപ്ലിക്കേഷന്‍ സെന്ററിലോ (ഐവിഎസ്) അപേക്ഷ സമര്‍പ്പിക്കാം. തല്‍ക്കാല്‍ പാസ്‌പോര്‍ട്ടിനുള്ള സൗകര്യം എംബസിയില്‍ ലഭ്യമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy