Posted By ashly Posted On

നിയമലംഘനം: കുവൈത്തില്‍ മൂന്ന് കടകള്‍ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: ഫര്‍വാനിയയില്‍ നിയമലംഘനം കണ്ടെത്തിയ മൂന്ന് കടകള്‍ അടച്ചുപൂട്ടി. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗത്തിലെ ഇന്‍സ്‌പെക്ഷന്‍, എമര്‍ജന്‍സി ടീമുകള്‍, വാണിജ്യ വിപണികളിലും കടകളിലും നടത്തിയ പരിശോധനകളിലാണ് നിയമലംഘനം കണ്ടെത്തിയത്. വ്യാപാരികളും കടയുടമകളും വാണിജ്യനിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവിധ മാര്‍ക്കറ്റുകളില്‍ ഫര്‍വാനിയ ഗവര്‍ണറേറ്റ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് പരിശോധനാ കാംപെയിന്‍ സംഘടിപ്പിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW വ്യവസ്ഥകള്‍ ലംഘിച്ചതിന് ദജീജിലെ ഒരു പാര്‍ട്ടി, വിവാഹ സപ്ലൈ സ്റ്റോര്‍, രണ്ട് ഫര്‍ണീച്ചര്‍ കടകള്‍ എന്നിവയുള്‍പ്പെടെ മൂന്ന് കടകള്‍ അടപ്പിച്ചെന്ന് കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഫൈസല്‍ അല്‍ അന്‍സാരി പറഞ്ഞു. ഈദ് അല്‍ അദ്ഹയോട് അനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടെയും മറ്റ് സാധനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്‍സ്‌പെക്ഷന്‍ ടീമുകള്‍ എല്ലാ മാര്‍ക്കറ്റുകളിലും പരിശോധന തുടരുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *