
Singapore cargo ship; ആശങ്ക: കടലിൽ വെച്ച് തീപിടിച്ച കപ്പൽ ചരിയുന്നു, കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ
Singapore cargo ship ;കോഴിക്കോട് കടലിൽ വെച്ച് തീപിടിച്ച കപ്പൽ ചരിയുന്നു. കപ്പലിലെ 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളാണെന്നും പൊട്ടിത്തെറികൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കപ്പലിൻറെ രക്ഷാപ്രവർത്തനത്തിന് കടലിൽ ഒഴുകി നടക്കുന്ന കണ്ടെയ്നറുകൾ തടസം സൃഷ്ടിക്കുന്നുണ്ട്. കപ്പലിലെ തീ അണയ്ക്കാൻ കോസ്റ്റ് ഗാർഡിൻറെ കപ്പലിൽ നിന്ന് ശക്തമായി വെള്ളവും ഫോമും പമ്പ് ചെയ്യുന്നുണ്ട്. നിലവിൽ ഏഴു കപ്പലുകളാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നത്. കപ്പൽ അപകടം വിലയിരുത്താൻ ഉന്നതതല യോഗചേരും. മാരിടൈം റെസ്ക്യു കോഡിനേഷൻ സെൻറർ ചർച്ച ചെയ്യും. നാവികസേന, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പങ്കെടുക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW കടലിൽ വീണ കണ്ടെയ്നറുകൾ വീണ്ടെടുക്കാൻ വാൻ ഹയി കമ്പനിയുടെ ആളുകൾ കപ്പലിന് അടുത്തെത്തും. കടലിൽവച്ചു തന്നെ കണ്ടെയ്നറുകൾ എടുക്കാനാണ് ശ്രമം. തെക്കുകിഴക്കൻ ഭാഗത്തേക്ക് ഒഴുകി നടക്കുന്ന കണ്ടെയ്നറുകൾ തൃശൂർ, എറണാകുളം ജില്ലയുടെ തീരത്ത് അടിയാൻ സാധ്യതയെന്നാണ് അധികൃതർ പറയുന്നത്. കപ്പൽ അപകടത്തിൽ പരുക്കേറ്റ് മംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന ഒരാൾക്ക് രാസവസ്തുക്കളിൽ നിന്നും പൊള്ളലേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു. ഐസിയുവിൽ തുടരുന്ന ചൈന, ഇന്തോനേഷ്യൻ പൗരന്മാരിൽ ഒരാൾക്കാണ് പൊള്ളലേറ്റത്. ഏത് രാസവസ്തുവാണ് എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ചൈനീസ് പൗരന് 40 ശതമാനവും ഇന്തോനേഷ്യക്കാരന് 35 ശതമാനം പൊള്ളലേറ്റു. ഇവരോടൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റ് നാലുപേരുടെ നില തൃപ്തികരമാണ്.
Comments (0)