Posted By ashly Posted On

Temperature in Kuwait: കുവൈത്തില്‍ താപനില 48 – 50 നും ഇടയിലെത്തും; മുന്നറിയിപ്പ്

Temperature in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്നു. കുവൈത്ത്, സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യ, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലും നഗരപ്രാന്തങ്ങളിലും ഹ്യൂമിഡിറ്റി വര്‍ധിക്കുമെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷകനും പരിസ്ഥിതി വിദഗ്ധനുമായ ഇസ്ല റമദാനാണ് മുന്നറിയിപ്പ് നല്‍കിയത്. വൈകുന്നേരങ്ങളില്‍ ഹ്യുമിഡിറ്റി കൂടുതലായിരിക്കും. അടുത്ത വ്യാഴാഴ്ച വരെ ഈ അവസ്ഥ തുടരും. അടുത്ത വാരാന്ത്യത്തോടെ താപനില ഉയരും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ
https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW
ഉയര്‍ന്ന താപനില 48 – 50 നും ഇടയിലായിരിക്കുമെന്നും ചിലപ്പോള്‍ ഇതിനും കൂടുതലായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ കുവൈത്ത് കഴിഞ്ഞ ശനിയാഴ്ച ജൂണ്‍ ഏഴിന് ആരംഭിച്ച അല്‍ തുരയ്യ എന്നറിയപ്പെടുന്ന ഒരു സീസണിലൂടെയാണ് കടന്നുപോകുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *