മാഹി: നാട്ടിലുള്ള വീട് കാണാന്‍ മാഹി സ്വദേശിയായ കെ.ഒ. ശശിപ്രകാശിന് ഒരു ആഗ്രഹം. ദിവസങ്ങള്‍ക്ക് മുന്‍പ് പൂട്ടിപ്പോയ വീട് കാണാന്‍ ന്യൂസിലാന്‍ഡിലുള്ള ശശി ആപ്പ് തുറന്നു. പുലര്‍ച്ചെ അഞ്ചരയ്ക്ക് തന്നെ ശശി ആപ്പ് തുറന്നുനോക്കി. വീട്ടുപരിസരമെല്ലാം കൃത്യമായി പരിശോധിച്ച ശശിയുടെ കണ്ണില്‍ പെട്ടെന്നൊരു ആളനക്കം ശ്രദ്ധയില്‍പ്പെട്ടു. മാഹി റെയിൽവേ സ്റ്റേഷനിലെ റോഡിലാണ് വീട് സ്ഥിതിചെയ്യുന്നത്. വീട്ടിന്‍റെ മുന്നിലെ വാതിൽ തകർത്ത് ഒരാൾ വീടിനുള്ളിലേക്ക് കയറുന്നതാണ് ശശി കണ്ടത്. ആദ്യമൊന്ന് ഞെട്ടിയെങ്കിലും ശശി പതറാതെ അതിവിദഗ്ധമായി കാര്യം കൈകാര്യം ചെയ്തു. മറ്റൊന്നും ആലോചിച്ചില്ല. തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ സരോഷ് കണ്ടോത്തിനെ ഫോണിൽ വിളിച്ചുണർത്തി കാര്യം പറഞ്ഞു. അദ്ദേഹം അയൽവാസികളെ വിളിച്ച് കാര്യം പറയുമ്പോഴേക്കും ശശി മാഹി പോലീസിലും വിവരമറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/G1Hh6T2GWp9Kg4JJmtL9kW മിനുട്ടുകൾക്കുള്ളിൽ മാഹി എസ്‌ഐ കെ.സി.അജയകുമാർ സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാർ വീടുവളഞ്ഞിരുന്നു. പോലീസ് ഉള്ളിൽ കയറി പരിശോധിച്ചെങ്കിലും ആരെയും കണ്ടില്ല. എന്നാൽ, വിശദമായ പരിശോധനയിൽ കട്ടിലിനടിയിൽനിന്ന് ആളെ കൈയോടെ പിടിച്ചു. കർണാടകയിലും കേരളത്തിലുമായി നിരവധി മോഷണക്കേസുകളിൽ പിടിയിലായി ശിക്ഷയനുഭവിച്ചിറങ്ങിയ ചിക്കമഗളൂരുവിലെ അനിൽകുമാർ (39) ആയിരുന്ന മോഷ്ടാവ്. പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ മാഹി കോടതി റിമാൻഡ് ചെയ്തു. അബുദാബിയിൽ റിഗ്ഗിലെ ജോലിക്കാരനായ ശശി മകൾ സഹനയ്ക്കും കുടുംബത്തിനുമൊപ്പം ചേരാനാണ് ഭാര്യ എൻ.സി.പ്രീതിക്കൊപ്പം ന്യൂസീലൻഡിലെത്തിയത്. മറ്റൊരു മകൾ ടിഷ അമേരിക്കയിലാണ്.
Related Posts

kerala news വിദേശത്തടക്കം ബിസിനസ് ചെയ്യുന്ന ഉടമയുമായി അടുപ്പം സ്ഥാപിച്ച്ദൃശ്യങ്ങൾ പകർത്തി: ശേഷം ബ്ലാക്ക്മെയിൽ: ദമ്പതികൾ പിടിയിൽ
