മധ്യേഷ്യ സംഘര്‍ഷം: യാത്രക്കാർക്ക് മാർ​ഗനിർദേശങ്ങളുമായി വിമാനക്കമ്പനികൾ

ന്യൂഡല്‍ഹി: ഇസ്രയേൽ – ഇറാൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് വിവിധ വിമാനക്കമ്പനികള്‍ മാർ​ഗനിർദേശങ്ങള്‍ അറിയിച്ചു. ഇൻഡി​ഗോ, എയർ ഇന്ത്യ വിമാന കമ്പനികളാണ് മുന്നറിയിപ്പ് മാര്‍ഗനിര്‍ദേശം ഇറക്കിയത്. ഇറാനും ചുറ്റുമുള്ള വ്യോമപാത ലഭ്യമാകാത്ത സാഹചര്യം തുടരുകയാണെന്നും പല വിമാനങ്ങളുടെയും പാത മാറ്റേണ്ടി വരുന്നുവെന്നുമാണ് ഇൻഡിഗോ അറിയിച്ചത്. യാത്ര വൈകാനും യാത്രാ ​ദൈർഘ്യം കൂടാനും ഇതിടയാക്കുമെന്നും ഇൻഡിഗോ അറിയിച്ചു. യാത്ര പുറപ്പെടും മുൻപ് ഫ്ലൈറ്റ് സാറ്റസ് നിരന്തരം പരിശോധിക്കണമെന്ന് ഇന്‍ഡിഗോ ആവശ്യപ്പെട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ യാത്രക്കാർക്ക് സഹായങ്ങൾക്കായി ഇൻഡി​ഗോ സംഘം സജ്ജമായിരിക്കുമെന്ന് അറിയിച്ചു. ഇറാൻ്റെ ചുറ്റുമുള്ള വ്യോമപാതകൾ അടച്ച സാഹചര്യത്തിൽ മറ്റു റൂട്ടുകളിലൂടെയാണ് വിമാനം സഞ്ചരിക്കുന്നതെന്ന് എയർ ഇന്ത്യയും മാര്‍ഗനിര്‍ദേശത്തിലൂടെ അറിയിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ട് കുറയ്ക്കാൻ പരാമവധി ശ്രമിക്കുന്നുണ്ട്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ പരമപ്രധാനമാണ്. അതിനാൽ വിമാനത്തിൻ്റെ സ്റ്റാറ്റസ് നിരന്തരം നോക്കണം. ആവശ്യമെങ്കിൽ ഹെല്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടണം, എയർ ഇന്ത്യ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Join WhatsApp Group