
War Plane Emergency Landing: തലസ്ഥാനത്തെ വിമാനത്താവളത്തിൽ യുകെ യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തു
War Plane Emergency Landing തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനത്തിന് അടിയന്തര ലാൻഡിങ്. ഇന്ധനം കുറവായതോടെയാണ് പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടത്. ഇന്നലെ രാത്രിയാണ് എഫ് 35 എന്ന വിമാനം തിരുവനന്തപുരത്തിറക്കിയത്. വിമാനവാഹിനി കപ്പലിൽനിന്ന് പറന്നുയർന്ന വിമാനമാണ് തിരുവനന്തപുരത്തിറങ്ങിയത്. എന്നാൽ, ഇന്ത്യൻ സൈന്യത്തിന്‍റെ അനുമതി ലഭിച്ചാൽ മാത്രമേ ഇന്ധനം നിറയ്ക്കാന്‍ സാധിക്കുകയുള്ളൂ. വ്യോമ, കരസേനാ അധികൃതർ സ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിക്കും. ഇതിനുശേഷം മാത്രമേ ഇന്ധനം നിറയ്ക്കൂ. വ്യോമസേനയുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധനകളും പൂർത്തിയാക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ
Comments (0)