ballistic missile; കുവൈറ്റിൽ ദൃശ്യമായ ബാലിസ്റ്റിക് മിസൈലുകൾ ദേശീയ വ്യോമാതിർത്തിക്ക് പുറത്ത്; വിശദീകരണവുമായി ആർമി

ballistic missile; കുവൈറ്റിൽ ദൃശ്യമായ ബാലിസ്റ്റിക് മിസൈലുകൾ ദേശീയ വ്യോമാതിർത്തിക്ക് പുറത്താണെന്നും അതു കൊണ്ട് രാജ്യത്തിന് യാതൊരു ഭീഷണിയില്ലെന്ന് ആർമി അറിയിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് കുവൈറ്റിന്റെ ആകാശത്ത് ബാലിസ്റ്റിക് മിസൈലുകൾ കണ്ടതായി റിപ്പോർട്ടുകൾ പ്രചരിച്ചത്. ഇതിനോടനുബന്ധിച്ചാണ് കുവൈറ്റ് ആർമിയുടെ ജനറൽ സ്റ്റാഫ് തിങ്കളാഴ്ച ഒരു പ്രസ്താവന പുറത്തിറക്കിയത്.
പ്രസ്താവനയിൽ പറയുന്നത് ഇപ്രകാരം, മിസൈലുകൾ വളരെ ഉയർന്ന ഉയരത്തിൽ സഞ്ചരിക്കുന്നുണ്ട്, ഇത് രാജ്യത്തിന്റെ വ്യോമാതിർത്തിക്ക് പുറത്താണെന്നും പറഞ്ഞു. ഈ മിസൈലുകൾ കുവൈറ്റിന് ഒരു ഭീഷണിയുമില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സൈന്യം വ്യക്തമാക്കി. കുവൈറ്റ്, ഹഫർ അൽ-ബാറ്റിൻ, റഫഹ, തെക്ക് ഖത്തർ എന്നിവിടങ്ങളിൽ ഇവ നിരീക്ഷിക്കപ്പെട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/Cb8RwRsFMJgFknMYCOI0fZ ഈ മേഖലകളിലെല്ലാം അവ ദൃശ്യമാകാൻ കാരണം, ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് 500 കിലോമീറ്ററിലധികം ഉയരത്തിൽ മിസൈൽ സഞ്ചരിക്കുന്നതുമൂലമാണെന്നും അദ്ദേഹം വിശദീകരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy