Kuwait Expat Dies കുവൈത്ത് സിറ്റി / കോഴിക്കോട്: പ്രവാസി മലയാളി യുവതി നാട്ടില്‍ മരിച്ചു. കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി കോഴിക്കോട് പയ്യോളി കൃഷ്ണ വീട്ടിൽ സുജിത് ൻ്റെ ഭാര്യ ദീപ്തി (40) ആണ് മരിച്ചത്. നാട്ടിൽ ഉണ്ടായ വാഹനപകടത്തിലാണ് മരണം സംഭവിച്ചത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ സബാഹ് സ്പീച്ച് & ഹിയറിങ് സെന്‍ററിൽ ഓഡിയോളോജിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു ദീപ്തി. കഴിഞ്ഞ മാസം 30 നാണ് കുടുംബത്തോടൊപ്പം നാട്ടിലേക്ക് വന്നത്. ഇവർ സഞ്ചരിച്ച വാഹനം കഴിഞ്ഞ ദിവസം കോട്ടക്കൽ എടരിക്കോട് മമ്മാലിപടിയിൽ നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഭർത്താവ് സുജിത്ത് ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. മക്കൾ: അവന്തി, അർഥ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT