Unified GCC Tourist Visa: ആറ് ജിസിസി രാജ്യങ്ങളില്‍ വിദേശ വിനോദസഞ്ചാരികൾക്ക് ഒറ്റ വിസയിൽ സഞ്ചരിക്കാം, അംഗീകാരം, വിശദാംശങ്ങള്‍

Unified GCC Tourist Visa അബുദാബി: വിദേശ വിനോദസഞ്ചാരികള്‍ക്ക് ആറ് ജിസിസി രാജ്യങ്ങളില്‍ ഒറ്റ വിസയില്‍ സഞ്ചരിക്കാം. നടപടിക്രമങ്ങള്‍ അവസാനഘട്ടത്തില്‍. ജിസിസി ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചതായും ഉടൻ പ്രാബല്യത്തിൽ വരുമെന്നും യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി അറിയിച്ചു. യുഎഇ ഹോസ്പിറ്റാലിറ്റി സമ്മർ ക്യാംപ് വാർത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ വിഷയം ഇപ്പോൾ ആഭ്യന്തര മന്ത്രാലയത്തിന്റെയും മറ്റ് ബന്ധപ്പെട്ട പങ്കാളികളുടെയും പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജിസിസി രാജ്യങ്ങൾ ഷെംഗൻ ടൂറിസ്റ്റ് വിസയ്ക്ക് സമാനമായ ഒരു ഏകീകൃത ടൂറിസ്റ്റ് വിസ പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലാണ്. ഈ വിസ നിലവിൽ വരുന്നതോടെ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് ജിസിസി അംഗരാജ്യങ്ങളില്‍ വിദേശ വിനോദസഞ്ചാരികൾക്ക് ഒറ്റ വിസയിൽ സഞ്ചരിക്കാൻ സാധിക്കും. ഈ ഏകീകൃത വിസ പ്രാദേശിക ടൂറിസം മേഖലയ്ക്കും മൊത്തത്തിലുള്ള സാമ്പത്തിക വ്യവസ്ഥയ്ക്കും ഒരു വലിയ മുന്നേറ്റം നൽകുമെന്നും അതുപോലെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT പ്രവാസി ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവർ ഏറെക്കാലമായി കാത്തിരിക്കുന്ന ഈ ഏകീകൃത ജിസിസി ടൂറിസ്റ്റ് വിസ, മേഖലയിലെ ബിസിനസ് സംബന്ധമായ യാത്രകളും വിനോദയാത്രകളും കൂട്ടുമെന്ന് കരുതപ്പെടുന്നു. ഗൾഫ് – അറബ് രാജ്യങ്ങളിലെ സഹകരണ കൗൺസിലിന്‍റെ സ്റ്റാറ്റിസ്റ്റിക്കൽ സെന്‍റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2023ൽ ജിസിസി രാജ്യങ്ങൾ 68.1 ദശലക്ഷം സന്ദർശകരെ സ്വീകരിക്കുകയും 110.4 ബില്യൻ ഡോളർ വരുമാനം നേടുകയും ചെയ്തു. ഇത് കൊവിഡിന് മുൻപുള്ളതിനേക്കാൾ 42.8 ശതമാനം വളർച്ചയാണ് കാണിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy