
കുവൈത്തില്‍ കുപ്പിവെള്ള വിതരണവും വിലയും സംബന്ധിച്ച് പുതിയ നടപടി
കുവൈത്ത് സിറ്റി: രാജ്യത്ത് കുപ്പിവെള്ള വിതരണവും വില സ്ഥിരതയും ഉറപ്പാക്കുമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം. കുപ്പിവെള്ള നിര്‍മാണശാലകളുടെ പ്രതിനിധികളുമായി വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അല്‍ അജീല്‍ കൂടിക്കാഴ്ച നടത്തി. നിലവിലെ വിപണി സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും കൂടിവരുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിക്കാനുമായിരുന്നു യോഗം നടത്തിയത്. പ്രാദേശിക ജല ഉത്പാദകര്‍ നേരിടുന്ന എല്ലാ തടസങ്ങളും നീക്കുന്നതില്‍ സര്‍ക്കാരിന്റെ പ്രതിബദ്ധത മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT കുപ്പിവെള്ളത്തിന്റെ വിലയില്‍ കൃത്രിമം കാണിക്കാനോ വര്‍ദ്ധിപ്പിക്കാനോ ഉള്ള ഏതൊരു ശ്രമത്തിനെതിരെയും അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നല്കി. വിപണി നിരീക്ഷണം ശക്തിപ്പെടുത്തുമെന്നും ഒരു തരത്തിലുമുള്ള ലംഘനങ്ങളും സഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)