
ഇറാൻ-ഇസ്രയേൽ യുദ്ധം; മന്ത്രാലയ സമുച്ചയങ്ങളിൽ ഷെൽട്ടറുകൾ സജ്ജമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി ∙ രാജ്യത്തിന്റെ മന്ത്രാലയ സമുച്ചയങ്ങൾക്കുള്ളിൽ ഷെൽട്ടറുകൾ സജ്ജമാക്കിയതായി കുവൈത്ത്. ഇറാന്റെ ആണവ നിലയങ്ങളിലേക്ക് അമേരിക്ക ആക്രമണം തുടങ്ങിയ പശ്ചാത്തലത്തിൽ മുൻകരുതലുകളുടെ ഭാഗമായാണിത്. ഒരേ സമയം 900 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഷെൽട്ടറുകളെന്ന് കുവൈത്ത് ധനകാര്യമന്ത്രാലയം എക്സ് പേജിൽ പ്രസ്താവനയിലൂടെ വ്യക്തമാക്കി. മന്ത്രാലയം സമുച്ചയങ്ങളുടെ കിഴക്ക്, തെക്ക് ഭാഗങ്ങളിലെ കെട്ടിടങ്ങളിലാണ് ഷെൽട്ടറുകൾ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയതാണിവ. ആവശ്യമെങ്കിൽ ഉപയോഗിക്കാനായി കിഴക്ക് ഭാഗത്തെ പാർക്കിങ് ഇടങ്ങളിലെ വെയർഹൗസുകളും സജ്ജമാക്കിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തക്കവിധം സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികളും സജീവമാക്കി. സാമ്പത്തിക, സേവന നടപടികളുടെ ഉയർന്ന കാര്യക്ഷമത ഉറപ്പാക്കാനും ഏതു സാഹചര്യങ്ങളിലും സർക്കാരിന്റെ പ്രവർത്തനങ്ങളുടെ സമഗ്രത സംരക്ഷിക്കുന്നതിനുമുള്ള നടപടികളും പൂർണസജ്ജമാണെന്നും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT
Comments (0)