Sahel app താമസക്കാരുടെ വിവരങ്ങൾ കെട്ടിട ഉടമകൾക്ക് ഇനി മുതൽ കൃത്യമായി അറിയാൻ കഴിയും, വമ്പൻ അപ്ഡേറ്റുമായി സഹേൽ ആപ്പ്

ഡിജിറ്റൽ മേഖലയിലെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും സിവിൽ രേഖകളുടെ കൃത്യത ഉറപ്പാക്കുന്നതിനുമുള്ള ചുവടുവയ്പ്പായി, പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) സർക്കാരിന്റെ ഏകീകൃത ആപ്ലിക്കേഷനായ സഹേൽ വഴി ‘റെസിഡന്റ് ഡാറ്റ’ എന്ന പേരിൽ ഒരു പുതിയ സേവനം ആരംഭിച്ചു.
പ്രോപ്പർട്ടി ഉടമകൾക്ക് അവരുടെ കെട്ടിടങ്ങൾക്ക് കീഴിൽ രജിസ്റ്റർ ചെയ്ത താമസക്കാരുടെ പട്ടിക അവലോകനം ചെയ്യാനും നിരീക്ഷിക്കാനും ഈ സേവനം മുഖേനെ സാധിക്കും , ഒക്യുപൻസി ഡാറ്റകൂടുതൽ കൃത്യതയോടെ മനസ്സിലാക്കുവാനും സാധിക്കും. ഭൂവുടമകൾക്ക് അവരുടെ സ്വത്തുക്കളിൽ നേരിട്ട് മേൽനോട്ടം വഹിക്കാനും പൊരുത്തക്കേടുകൾ റിപ്പോർട്ട് ചെയ്യാനും അധികാരം നൽകുവാനും സാധിക്കുന്നതാണ്.
പിഎസിഐയുടെ അഭിപ്രായത്തിൽ, പ്രോപ്പർട്ടി ഉടമ കൃത്യമല്ലാത്തതോ സംശയാസ്പദമായതോ ആയ താമസ വിവരങ്ങൾ കണ്ടെത്തിയാൽ, അവർക്ക് ആപ്പ് വഴി നേരിട്ട് പരാതി ഫയൽ ചെയ്യാൻ കഴിയും. സിവിൽ രേഖകളുടെ സമഗ്രത നിലനിർത്തുന്നതിലും ഭവന ഡാറ്റയിൽ സുതാര്യത വർദ്ധിപ്പിക്കുന്നതിലും പുതിയ സേവനം പ്രധാന പങ്ക് വഹിക്കുമെന്ന് അതോറിറ്റി അറിയിപ്പിൽ വ്യക്തമാക്കി.
സർക്കാർ സേവനങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നതിനും, ഭരണപരമായ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും, രാജ്യത്തുടനീളമുള്ള സ്വത്തവകാശങ്ങൾ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള കുവൈറ്റിന്റെ ശ്രമങ്ങളുടെ ഭാഗമാണീ നീക്കം.

സഹേൽ ആപ്പ് എങ്ങനെ ഡൌൺലോഡ് ചെയ്യാം

കുവൈത്തിലെ ഓരോ പ്രവാസിയും മൊബൈലിൽ കരുതേണ്ട അപ്ലിക്കേഷൻ ആണ് സഹേൽ ആപ്പ്. ഇത് ഒരു ചെറിയ കാര്യമല്ല വിസ അപ്‌ഡേറ്റുകൾ , സർക്കാർ നിര്ദശങ്ങൾ തുടങ്ങി വളരെ പ്രധാനപ്പെട്ട വിവരങ്ങൾ പ്രവാസികൾ ഉൾപ്പടെയുള്ളവരിലേക്ക് എത്തിക്കുന്ന പ്ലാറ്റഫോം ആണ് ഈ ആപ്പ്. താഴെ നൽകിയിട്ടുള്ള ആൻഡ്രോയിഡ് അല്ലങ്കിൽ ഐഒഎസ് ലിങ്കുകൾ ഉപയോഗപ്പെടുത്തി എളുപ്പം ഡൌൺലോഡ് ചെയ്യാവുന്നതാണ്

SAHEL APP ANDROID

SAHEL APP IOS

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy