Iran Israel War; ദിവസങ്ങൾ നീണ്ട് നിന്ന യുദ്ധത്തിൽ വിജയിച്ചതാര് ? അവകാശവാദങ്ങളുമായി ഈ രാജ്യങ്ങൾ

Iran Israel War; ഇറാനുമായുള്ള യുദ്ധത്തിൽ പുതിയ പ്രഖ്യാപനവുമായി ഇസ്രായേൽ. ഇറാനിലേക്കുള്ള ആക്രമണം ലക്ഷ്യം കണ്ടതിനാൽ വെടിനിർത്തുന്നുവെന്ന് അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഇസ്രയേൽ നിർത്തിയതുകൊണ്ടു തങ്ങളും നിർത്തിയെന്നാണ് ഇറാൻ പ്രതികരിച്ചത്. ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർത്തതോടെ ഇനി സമാധാനപാത എന്ന് യുഎസും അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT   12 ദിവസത്തെ സംഘർഷം തീരുമ്പോൾ 3 രാജ്യങ്ങളുടെയും നേട്ടങ്ങൾ ഇനി പറയുന്നതാണ്.

ഇസ്രയേൽ

  • ജൂൺ മാസം 13 ന് ആക്രമണത്തിന്റെ ആദ്യ ദിവസം തന്നെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തു. ഉന്നത സൈനിക ജനറർമാരെയും ഇന്റലിജൻസ് മേധാവിമാരെയും വധിച്ചു. ആണവപദ്ധതിക്കു നേതൃത്വം നൽകിയ ആണവശാസ്ത്രജ്ഞരെയും വധിച്ചു.
  • ഇസ്രയേൽ ചാരസംഘടനയായ മൊസാദ് മാസങ്ങൾക്കു മുൻപേ ഇറാനിൽ രഹസ്യ താവളങ്ങൾ ഉണ്ടാക്കി. ഇന്റലിജൻസ് സംവിധാനത്തിൽ നുഴഞ്ഞുകയറി. ബോംബാക്രമണം ആരംഭിച്ചപ്പോൾ ഇറാനുളളിൽ നിന്ന് ഡ്രോൺ ആക്രമണം നടത്തി.
  • യുഎസിനുമേൽ കടുത്ത സമ്മർദം ചെലുത്തി യുദ്ധത്തിൽ കൂട്ടാളിയാക്കി. ഇറാന്റെ ഭൂഗർഭ ആണവകേന്ദ്രങ്ങളിൽ യുഎസിന്റെ ബോംബറുകൾ ആക്രമണം നടത്തി.
  • സൈനിക നടപടി ഇസ്രയേലിൽ ബെന്യാമിൻ നെതന്യാഹുവിനു കരുത്തു വർധിപ്പിച്ചു.

ഇറാൻ

  • ഇസ്രയേലിന്റെ കരുത്തുറ്റ വ്യോമപ്രതിരോധ സംവിധാനം ഭേദിച്ചു. ടെൽ അവീവ് അടക്കം പ്രധാനനഗരങ്ങളിൽ ഇറാന്റെ മിസൈലുകൾ വ്യാപക നാശമുണ്ടാക്കി.
  • രാത്രി മുഴുവൻ ഇസ്രയേലിലെ സാധാരണ ജനങ്ങൾക്ക് ബങ്കറുകളിൽ കഴിയേണ്ട സ്ഥിതി ഉണ്ടാക്കിയത് ഇറാന്റെ പ്രഹരശേഷിക്ക് തെളിവായി
  • ഉന്നത ജനറൽമാർ ഇല്ലാതായിട്ടും യുദ്ധവീര്യം നഷ്ടപ്പെട്ടില്ല. വൻശക്തിയായ യുഎസിനെ വെല്ലുവിളിച്ചു. യുഎസ് താവളത്തിൽ ആക്രമണം നടത്തി

യുഎസ്

  • ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടതോടെ ഏറ്റവും വലിയ സൈനിക ശക്തി എന്ന സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു
  • ഇറാന്റെ സഖ്യകക്ഷിയായിട്ടും റഷ്യയും ചൈനയും യുഎസിനെതിരെ നേരിട്ടു രംഗത്തിറങ്ങിയില്ല
  • ഇറാനെ ആക്രമിച്ചെങ്കിലും സ്ഥിതി കൈവിട്ടു പോകാതിരിക്കാൻ വെടിനിർത്തൽ നേടിയെടുത്തു. സമാധാന സ്ഥാപകൻ എന്ന വേഷത്തിൽ ട്രംപ് തിളങ്ങി
  • ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുമ്പോഴും അറബ് രാജ്യങ്ങളിലും സ്വാധീന ശക്തി വർധിപ്പിച്ചു

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy