
കാര്‍ നിര്‍ത്താന്‍ പറഞ്ഞു, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച് ഡ്രൈവര്‍; കുവൈത്തില്‍ 21 കുപ്പി നാടന്‍ വാറ്റുമായി പ്രവാസി പിടിയില്‍
Expat Arrest Kuwait കുവൈത്ത് സിറ്റി: തദ്ദേശീയമായി നിർമിച്ച മദ്യവുമായി കുവൈത്തില്‍ പ്രവാസി അറസ്റ്റില്‍. ഇയാളുടെ കൈവശം 21 കുപ്പി മദ്യം അധികൃതർ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി പതിവ് പട്രോളിങ്ങിലുണ്ടായിരുന്ന ഡിറ്റക്ടീവുകൾക്ക് ഒരു വാഹനത്തിൽ സംശയം തോന്നി. ഉദ്യോഗസ്ഥർ കാർ നിർത്താൻ ശ്രമിച്ചപ്പോൾ, ഡ്രൈവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് പിന്തുടര്‍ന്ന് പിടികൂടി. പ്രവാസിയ നാടുകടത്തുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT
Comments (0)