
ആദ്യത്തെ കണ്മണിയെ ഒരുനോക്ക് കാണാനാകാതെ പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു
expat malayali dies in kuwait കുവൈത്ത് സിറ്റി: ആദ്യ കൺമണിയെ ഒരുനോക്ക് കാണാനാകാതെ പ്രവാസി മലയാളി കുവൈത്തില്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കൊല്ലം പിഷാരിക്കാവിനടുത്ത് ചെട്ടിയാട്ടിൽ സുബീഷ് (38) ആണ് കുവൈത്തില്‍ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. ഡിസംബർ 19 ന് നെഞ്ചുവേദനയെ തുടർന്ന് അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഐസിയു, വെൻ്റിലേറ്റർ, എഗ്മോ എല്ലാം അതിജീവിച്ച് സുഖം പ്രാപിച്ച് വന്നെങ്കിലും ഹൃദയത്തിൻ്റെ പമ്പിങ്ങ് വളരെ കുറഞ്ഞ നിലയിലായിരുന്നു. ഡോക്ടർമാർ ഹൃദയമാറ്റം നിർദേശിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT മൂന്ന് മാസം കഴിഞ്ഞിട്ടും അവയവം ലഭിക്കാതായപ്പോൾ ഡിസ്ചാർജിനെ കുറിച്ച് ആലോചിച്ചു. അതിനിടെ മറ്റൊരാളുടെ ഹൃദയം സുബീഷിന് ശസ്ത്രക്രിയയിലൂടെ വെച്ചുപിടിപ്പിച്ചു. എന്നാല്‍, കുറച്ച് ദിവസങ്ങൾക്ക് ശേഷം ശാരീരിക അസ്വസ്ഥതഅനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും അദാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടർ ഓപ്പൺ സർജറി നിർദേശിക്കുകയും 23 ന് രാവിലെ സർജറി ചെയ്തെങ്കിലും 24 ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു.
Comments (0)