Posted By ashly Posted On

കുവൈത്തിലെ വിദേശികളുടെ ശ്രദ്ധയ്ക്ക്; രാജ്യം വിടാന്‍ എക്സിറ്റ് പെർമിറ്റുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

Foreigners Exit Permit Kuwait കുവൈത്ത് സിറ്റി: വിദേശികൾക്ക് രാജ്യം വിടുന്നതിന് നിർബന്ധമാക്കിയ എക്സിറ്റ് പെർമിറ്റ് യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് എടുത്തിരിക്കണമെന്ന് അതോറിറ്റി ഫോർ മാൻപവർ. ഏഴ് ദിവസത്തിനകം എടുത്ത എക്സിറ്റ് പെർമിറ്റ് മാത്രമേ അനുവദിക്കൂ. ജൂലൈ ഒന്നുമുതലാകും എക്സിറ്റ് പെർമിറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
വ്യക്തിയുടെ സിവിൽ ഐഡി ഉപയോഗിച്ച് സഹൽ ആപ്പിലൂടെയോ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വെബ്സൈറ്റിലൂടെയോ ആണ് എക്സിറ്റ് പെർമിറ്റിനായി അപേക്ഷിക്കേണ്ടത്. ജൂലൈ മുതൽ എക്സിറ്റ് പെർമിറ്റ് ഇല്ലാത്ത വിദേശികൾക്ക് യാത്രാനുമതി നിഷേധിക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT താത്കാലികമായോ സ്ഥിരമായോ കുവൈത്ത് വിടുന്ന വിദേശികൾക്കും പെർമിറ്റ് നിർബന്ധമായിരിക്കും. നിയമവിധേയമായ മാർഗത്തിലൂടെ കമ്പനിയെ അറിയിച്ചാണോ വിദേശത്തേക്ക് പോകുന്നതെന്ന് അറിയാനും ഇതിലൂടെ സാധിക്കും. സർക്കാർ ജീവനക്കാരായ വിദേശികൾക്ക് ഈ നിയമം നിലവിലുണ്ട്. സ്ഥാപനവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയുമാണ് എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയതിലൂടെ ലക്ഷ്യമിടുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *