
കുവൈത്തിലെ സ്വദേശി ഇടങ്ങളിലെ പ്രവാസി ബാച്ചിലർമാർക്കെതിരെ നടപടി
Expat Bachelors in Kuwait കുവൈത്ത് സിറ്റി: രാജ്യത്തെ സ്വദേശി താമസയിടങ്ങളിലെ പ്രവാസി ബാച്ചിലർമാർക്കെതിരെ നടപടികൾ. ഖുദ്ദൂസില്‍ ബാച്ചിലർമാരെയും അനധികൃത വാടകക്കാരെയും താമസിപ്പിച്ച 17 വീടുകളുടെയാണ് വൈദ്യുതി വിച്ഛേദിച്ചത്. സ്വദേശികൾക്കായി നിശ്ചയിച്ച പ്രദേശങ്ങളില്‍ ബാച്ചിലർ പ്രവാസികൾ നിയമം ലംഘിച്ച് താമസിച്ചുവരികയായിരുന്നു. മുനിസിപ്പാലിറ്റി, വൈദ്യുതി-ജല മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സംയുക്ത പരിശോധനയിലാണ് നടപടി കൈക്കൊണ്ടത്. ബാച്ചിലർമാരെ നീക്കം ചെയ്ത് പിഴയടച്ചാൽ മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കുകയുള്ളൂ. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകും. അനധികൃത താമസവുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് സഹേല്‍ ആപ്പിലൂടെയോ മുനിസിപ്പൽ ഓഫിസുകളിൽ നേരിട്ടോ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്. ഭവന മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. അനധികൃത താമസസൗകര്യങ്ങൾ തീപിടിത്ത സാധ്യതയുണ്ടാക്കും. വൈദ്യുതി ഗ്രീഡിന് സമ്മർദവും സൃഷ്ടിക്കും.
Comments (0)