Posted By ashly Posted On

ചികിത്സയിൽ കഴിയവേ മലയാളിയായ 18കാരന്‍ കുവൈത്തില്‍ മരിച്ചു

Malayali Boy Dies in Kuwait കുവൈത്ത് സിറ്റി: ചികിത്സയിൽ കഴിയവേ മലയാളിയായ 18കാരന്‍ കുവൈത്തില്‍ മരിച്ചു. ചർച്ച്‌ ഓഫ്‌ ഗോഡ്‌ അഹ്മദി ദൈവസഭാംഗമായിരുന്ന പരേതനായ ബ്രദർ ഭാനുദാസിന്‍റെയും സിസ്റ്റർ തുളസി ഭാനുദാസിന്‍റെയും മകൻ പ്രിത്വി ഭാനുദാസ്‌ (18 ) ആണ് മരിച്ചത്. വെയിലത്ത് നടന്നുപോകുന്നതിനിടയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഗുരുതരാവസ്ഥയിൽ അദാൻ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT
ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. സൂര്യാഘാതം ഏറ്റതായാണ് സംശയിക്കപ്പെടുന്നത്. ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭിക്കുകയുള്ളു. കുവൈത്തിലുള്ള പൂർണ്ണിമ, തമ്പുരു എന്നിവർ സഹോദരങ്ങളാണ്. സംസ്കാര ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *