
ഉപേക്ഷിക്കപ്പെട്ട കാറുകളിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികള്‍; കുവൈത്തില്‍ പ്രവാസി അറസ്റ്റിൽ
Expat Arrested with Liquor Bottles കുവൈത്ത് സിറ്റി: അനധികൃതമായി മദ്യം നിർമിച്ച് സംഭരിച്ചതിന് പ്രവാസി കുവൈത്തില്‍ അറസ്റ്റില്‍. ഫഹാഹീൽ ഏരിയ കമാൻഡിന്റെ (ഫിന്റാസ് പോലീസ് സ്റ്റേഷൻ) അധികാരപരിധിയിലുള്ള അഹ്മദി സെക്യൂരിറ്റി ഡയറക്ടറേറ്റാണ് അറസ്റ്റ് നടത്തിയത്. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ താത്കാലിക സംഭരണ യൂണിറ്റുകള്‍ക്കായി, ഉപേക്ഷിക്കപ്പെട്ട നിരവധി വാഹനങ്ങൾ വ്യക്തി ഉപയോഗിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. മദ്യം കടത്തുന്നതായും ഒളിപ്പിച്ചുവെക്കുന്നതായും സംബന്ധിച്ച രഹസ്യ വിവരം സുരക്ഷാ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിൽ തുറന്ന പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കുള്ളിൽ ഒളിപ്പിച്ച 3,828 കുപ്പി മദ്യം കണ്ടെത്തി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനായി പൊതു സുരക്ഷാ വിഭാഗം നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് അറസ്റ്റെന്ന് വൃത്തങ്ങൾ ഊന്നിപ്പറഞ്ഞു. മേഖലയിലുടനീളം പട്രോളിങ് ശക്തമാക്കുന്നതിന്റെയും സുരക്ഷാ വിന്യാസം വർധിപ്പിക്കുന്നതിന്റെയും ഭാഗമായി, സെക്ടർ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ഹമദ് അൽ-മുനിഫിയുടെ മേൽനോട്ടത്തിലാണ് ഓപ്പറേഷൻ നടത്തിയത്.
Comments (0)