
സഹേൽ ആപ്പ് വഴി പ്രവാസികൾക്ക് എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കുന്നത് കൂടുതല്‍ എളുപ്പമാകും
Sahel App കുവൈത്ത് സിറ്റി: തൊഴിൽ മൊബിലിറ്റി കാര്യക്ഷമമാക്കുന്നതിനും സർക്കാർ മേൽനോട്ടം വർധിപ്പിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി, കുവൈത്ത് തങ്ങളുടെ ഡിജിറ്റൽ എക്സിറ്റ് പെർമിറ്റ് സേവനത്തിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പ് സഹേൽ മൊബൈൽ ആപ്ലിക്കേഷനിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. ജൂലൈ ഒന്ന് മുതൽ, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ പ്രവാസി ജീവനക്കാരും രാജ്യം വിടുന്നതിന് മുന്‍പ് സഹേൽ ആപ്പ് വഴി തൊഴിലുടമ അംഗീകരിച്ച എക്സിറ്റ് പെർമിറ്റ് നേടിയിരിക്കണം. ആർട്ടിക്കിൾ 18 വിസ ഉടമകൾക്ക് പുതിയ സംവിധാനം ബാധകമാണ്. പ്രക്രിയ ആരംഭിക്കുന്നതിന്, ഉപയോക്താക്കൾ സഹേൽ ആപ്പിൽ ലോഗിൻ ചെയ്യണം. സർവീസസ് വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്യണം, പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (PAM) തെരഞ്ഞെടുക്കണം. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ഈ വിഭാഗത്തിനുള്ളിൽ, “എക്സ്പാട്രിയേറ്റ് വർക്കേഴ്സ് സർവീസസ്” എന്നതിലേക്കുള്ള ഒരു ലിങ്ക് നൽകിയിട്ടുണ്ടാകും. ഉപയോക്താക്കൾക്ക് അവരുടെ ഉദേശിച്ച പുറപ്പെടൽ, മടക്ക തീയതികൾ നൽകാൻ അനുവദിക്കുന്ന എക്സിറ്റ് പെർമിറ്റ് തെരഞ്ഞെടുത്ത് അഭ്യർഥന സമർപ്പിക്കണം. പുറപ്പെടുന്നതിന് ഏഴ് ദിവസം മുതൽ 24 മണിക്കൂർ മുന്‍പ് വരെ എക്സിറ്റ് പെർമിറ്റുകൾക്ക് അപേക്ഷിക്കണം. തൊഴിലുടമ (സ്പോൺസർ) അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ, ആപ്പിൽ ഒരു അറിയിപ്പ് ദൃശ്യമാകും. അംഗീകൃത പെർമിറ്റിന്റെ ഡൗൺലോഡ് ചെയ്യാവുന്നതും പ്രിന്റ് ചെയ്യാവുന്നതുമായ ഒരു പതിപ്പ് ജീവനക്കാരന് ലഭ്യമാക്കും.
Comments (0)