VS Achuthanandan’s Health തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദവും വ്യക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയിലല്ലെന്ന് മെഡിക്കൽ ബുളറ്റിൻ വ്യക്തമാക്കി. ഇന്ന് രാവിലെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. ആരോഗ്യസ്ഥിതി വിലയിരുത്താൻ പട്ടം എസ് യു ടി യിലെ ഡോക്ടർമാരെക്കൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴംഗ വിദഗ്ധ സംഘവും ഇന്നലെ എത്തിയിരുന്നു. നിലവിലെ ചികിത്സ തുടരാനാണ് സംഘത്തിൻ്റെ നിർദേശം. വെന്‍റിലേറ്ററിൻ്റെ സഹായത്താലാണ് വി.എസിൻ്റെ ചികിത്സ തുടരുന്നത്. ഡയാലിസിസ് ഇന്നലെയും തുടർന്നു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വി.എസിനെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT
Related Posts

Mule Account Fraud മ്യൂൾ അക്കൗണ്ട് തട്ടിപ്പ്; ബന്ധുവിന്റെ ചതിയിൽ കുടുങ്ങി കേസിലകപ്പെട്ട് 21കാരി, അക്കൗണ്ടിലൂടെ മറിഞ്ഞത് ലക്ഷങ്ങൾ
