
‘എല്ലാ മാസവും ബിഗ് ടിക്കറ്റ് വാങ്ങും’; പ്രവാസിയ്ക്ക് അടിച്ചത് 56 കോടി, മലയാളിയ്ക്ക് ആഡംബരകാര്‍ സമ്മാനം
Abu Dhabi Big Ticket അബുദാബി: ”അടിമുടി വിറയ്ക്കുകയാണ്; ഇത് സംഭവിച്ചെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. കഴിഞ്ഞ 12 വർഷമായി എല്ലാ മാസവും ടിക്കറ്റുകൾ വാങ്ങുന്നു. ഒരു ദിവസം വിജയിക്കുമെന്ന് എപ്പോഴും സ്വപ്നം കണ്ടിരുന്നു, ഇന്ന് ആ സ്വപ്നം യാഥാർഥ്യമായി”, അബുദാബി ബിഗ് ടിക്കറ്റിന്‍റെ ഏറ്റവും പുതിയ വിജയിയായ ബംഗ്ലാദേശ് പ്രവാസി മുഹമ്മദ് നാസര്‍ ബലാലിന്‍റെ വാക്കുകള്‍. 2.5 കോടി ദിർഹം (ഏകദേശം 56 കോടി ഇന്ത്യൻ രൂപ) ആണ് ഇയാള്‍ സമ്മാനം നേടിയത്. വ്യാഴാഴ്ച നടന്ന ബിഗ് ടിക്കറ്റിന്‍റെ 276-ാമത് നറുക്കെടുപ്പിലാണ് 061080 എന്ന ടിക്കറ്റ് നമ്പറിന് ഇലക്ട്രീഷ്യനായ ബലാൽ (43) ഈ തുക നേടിയത്. കഴിഞ്ഞ 14 വർഷമായി യുഎഇയിൽ താമസിക്കുകയാണ് ബലാല്‍. ഇദ്ദേഹത്തിന്‍റെ കുടുംബം ബംഗ്ലാദേശിലാണ് താമസിക്കുന്നത്. സമ്മാനത്തുക അഞ്ച് സുഹൃത്തുക്കളുമായി പങ്കിടുമെന്നും തൻ്റെ വിഹിതം കൊണ്ട് ബംഗ്ലാദേശിലെ കുടുംബത്തിന് വീട് നിർമിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT 12 വർഷം മുൻപ് ബിഗ് ടിക്കറ്റിനെക്കുറിച്ച് കേട്ടറിഞ്ഞത് മുതൽ അടുത്ത സുഹൃത്തുക്കളോടൊപ്പം എല്ലാ മാസവും ടിക്കറ്റുകൾ വാങ്ങുന്ന പതിവ് ഇദ്ദേഹത്തിനുണ്ട്. ഈ മാസം അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്ന് സുഹൃത്തുക്കൾ ചേർന്ന് വാങ്ങിയ ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്. ഇന്നലത്തെ നറുക്കെടുപ്പിൽ നിസാൻ പട്രോൾ സ്വന്തമാക്കിയത് മലയാളിയായ ഗീതമ്മലിന്റെ കുടുംബമാണ്. മൂന്ന് വർഷം മുൻപാണ് ഗീതമ്മലും മകനും ദുബായിലെത്തിയത്. ഭർത്താവ് 30 വർഷമായി യുഎഇയിൽ താമസിക്കുന്നയാളാണ്. ബിഗ് ടിക്കറ്റ് ആദ്യമായി ആരംഭിച്ചപ്പോൾത്തന്നെ അത് അറിഞ്ഞതും തുടർന്ന് ടിക്കറ്റുകൾ വാങ്ങാൻ തുടങ്ങിയതും അദ്ദേഹമായിരുന്നു. പിന്നീട് കുടുംബത്തിലെ മറ്റുള്ളവരെയും അദ്ദേഹം ബിഗ് ടിക്കറ്റിലേക്ക് പരിചയപ്പെടുത്തി.
Comments (0)