
കുവൈത്ത് പൗരനെ ആക്രമിച്ച കേസിൽ മൂന്ന് പേർക്ക് കനത്ത പിഴ
Kuwaiti Citizen Assault കുവൈത്ത് സിറ്റി: കുവൈത്ത് പൗരനെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ക്ക് കനത്ത പിഴ വിധിച്ചു. സാല്‍മി അതിര്‍ത്തിയില്‍ കുടുംബത്തിന്റെ മുന്നിൽ വെച്ച് പൗരനെ ആക്രമിച്ച മൂന്ന് ഉദ്യോഗസ്ഥർ 45,000 കെഡി നഷ്ടപരിഹാരം നൽകാനാണ് വിധിച്ചത്. പൗരനും അതിർത്തി ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥരും തമ്മില്‍ സംഘർഷത്തില്‍ ഏര്‍പ്പെട്ടു. അപ്പീൽ കോടതി നേരത്തെ പ്രതികൾക്ക് പിഴ ചുമത്തി അന്തിമ ക്രിമിനൽ വിധി പുറപ്പെടുവിച്ചിരുന്നു. ഇരയെ പ്രതിനിധീകരിച്ച അഭിഭാഷകൻ ഡോ. ഒബൈദ് അൽ-എനെസി, 5,001 കെഡി താത്കാലിക നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് അപ്പീൽ കോടതിയിൽ നിന്ന് പ്രത്യേക സിവിൽ വിധി നേടി. അന്തിമ സിവിൽ നഷ്ടപരിഹാര കേസ് ഫയൽ ചെയ്യുന്നതിന് മുന്‍പ് മുഴുവൻ സെറ്റിൽമെന്റ് തുകയും നൽകി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT
Comments (0)