
Kerala update വിവാഹം കഴിഞ്ഞത് അടുത്ത് ; നഴ്‌സായ യുവതി ഭര്‍തൃവീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി: ദുരൂഹത ആരോപിച്ച് കുടുംബം
ചെര്‍പ്പുളശ്ശേരില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കിഴൂര്‍ കല്ലുവെട്ടുകുഴിയില്‍ സുര്‍ജിത്തിന്റെ ഭാര്യ സ്‌നേഹ(22)യാണ് ഭര്‍തൃവീട്ടിൽ മരിച്ചത്.വ്യാഴാഴ്ച രാവിലെയാണ് സംഭവം .രണ്ടാംനിലയിലെ കിടപ്പുമുറിയില്‍ ഭര്‍ത്താവ് സുജിത്താണ് മരിച്ചതായി കണ്ടെത്തിയത്. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സ്‌നേഹ ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയത്.അസ്വാഭാവിക മരണത്തിന് ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തു
രണ്ടുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.കോതകുറുശ്ശിയിലെ സ്വകാര്യ ക്ലിനിക്കിൽ നേഴ്സ് ആയി വർക്ക് ചെയ്യുകയായിരുന്നു.
.ചെര്‍പ്പുളശ്ശേരി ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ അർദ്ധരാത്രി 12.15നാണ് സ്നേഹ അവസാനമായി വാട്സാപ്പിൽ ഓൺലൈനിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് സ്നേഹയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്. ഇന്നലെ അർദ്ധരാത്രി 12.15നാണ് സ്നേഹ അവസാനമായി വാട്സാപ്പിൽ ഓൺലൈനിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് സ്നേഹയുടെ കുടുംബം രംഗത്ത് വന്നിട്ടുണ്ട്.
Comments (0)