Posted By ashly Posted On

കുവൈത്തില്‍ 404 വിലാസങ്ങൾ നീക്കം ചെയ്തു, ഇപ്പോൾ അപ്‌ഡേറ്റ് ചെയ്യുക, അല്ലെങ്കിൽ…

Addresses Deleted Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് 404 വ്യക്തികളുടെ വിലാസങ്ങള്‍ നീക്കം ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പിഎസിഐ) 404 വ്യക്തികളോട് ഒരു മാസത്തിനുള്ളിൽ അതോറിറ്റിയെ നേരിട്ടോ “സഹേൽ” ആപ്പ് വഴിയോ അവരുടെ താമസ വിലാസങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. ഈ അപ്‌ഡേറ്റ് സാധുവായ രേഖകളുടെ പിന്തുണയോടെ സമർപ്പിക്കണം. അല്ലാത്തപക്ഷം 100 ദിനാര്‍ പിഴ ചുമത്തും. 1982 ലെ 32-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 33 പ്രകാരമാണിത്. വീട്ടുടമസ്ഥന്റെ അഭ്യർഥനപ്രകാരമോ സ്വത്ത് പൊളിച്ചുമാറ്റിയതിനാലോ ഈ വ്യക്തികളുടെ മുൻ വിലാസങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *