Sabah Al-Ahmad Beach Death കുവൈത്ത് സിറ്റി: സബാഹ് അൽ-അഹ്മദ് മറൈൻ ഏരിയയിലെ ഒരു ബീച്ചിൽ ഒരാള്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. അഗ്നിശമനസേനയും മറൈൻ രക്ഷാസംഘങ്ങളുമെത്തിയാണ് മൃതദേഹം കണ്ടെടുത്തത്. അൽ-മുഹല്ലബ് ഫയർ ആൻഡ് മറൈൻ റെസ്‌ക്യൂ സെന്ററിൽ നിന്നുള്ള സംഘങ്ങളെ സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. എന്നാല്‍, അവർ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കണ്ടെടുത്ത് തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT