live streaming; തത്സമയ സംപ്രേക്ഷണത്തിനിടയിൽ ഡെലിവറി ജീവനക്കാരൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു, കുവൈത്ത് ടിവി യിൽ നടപടി

live streaming; കുവൈത്ത് ടി വി യിൽ കഴിഞ്ഞ ദിവസം രാവിലെ തത്സമയ സംപ്രേക്ഷണത്തിനിടയിൽ ഡെലിവറി ജീവനക്കാരനെ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ഉത്തര വാദികൾ ആയവർക്കെതിരെ വാർത്ത വിതരണ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി സാങ്കേതിക വിഭാഗത്തെ അന്വേഷണത്തിന് വിധേയമാക്കുകയും സ്റ്റുഡിയോ മാനേജരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ഗൗരവമായാണ് കാണുന്നത്, പ്രേക്ഷകർക്കായി അവതരിപ്പിക്കുന്ന പരിപാടികളുടെ ഉള്ളടക്കത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT  നേതൃപരമായ നിരവധി സ്ഥാനങ്ങളിൽ മാറ്റം വരുത്തുവാനും വാർത്താ ചാനലിനായി പുതിയ വിഷ്വൽ ഐഡന്റിറ്റി ആരംഭിക്കുന്നതിനും തയ്യാറെടുപ്പുകൾ നടത്തി വരികയാണ്. ഇതിന് പുറമേ, പരിപാടിയുടെ ഉള്ളടക്കം വികസിപ്പിക്കുന്നതിനും മാധ്യമ പ്രകടനത്തിൽ പ്രൊഫഷണലിസവും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനും ശ്രമങ്ങൾ നടത്തി വരികയാണെന്നും അധികൃതർ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy