
Firefighters; കുവൈത്തിലെ വെയർഹൗസിൽ തീപിടുത്തം; റിപ്പോർട്ട് ചെയ്തു
Firefighters; കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഒരു ഗോഡൗണുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി നിയന്ത്രണ വിധേയമാക്കി. ഷുവൈഖ് ഇൻഡസ്ട്രിയൽ, മാർട്ടിയർ, സപ്പോർട്ട് സെന്ററുകളിൽ നിന്നുള്ള ടീമുകളാണ് തീയണക്കാൻ രംഗത്തെത്തിയത്. മരവും ഇൻസുലേഷൻ സാമഗ്രികളും സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. എന്നാൽ, അഗ്നിശമന സേനാംഗങ്ങൾ അതിവേഗം പ്രവർത്തിച്ചതിനാൽ തീ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും പൂർണ്ണമായും അണയ്ക്കാനും സാധിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
Comments (0)