Posted By liji Posted On

domestic workers ഗാർഹിക തൊഴിലാളികൾക്ക് എക്സിറ്റ് പെർമിറ്റ് ആവശ്യമുണ്ടോ?: വ്യക്തത വരുത്തി മാൻപവർ അതോറിറ്റി

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികൾക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് സഹേൽ ആപ്ലിക്കേഷൻ വഴി എക്സിറ്റ് പെർമിറ്റ് നേടണം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ മാൻപവർ അതോറിറ്റി (PAM) ഔദ്യോഗികമായി നിഷേധിച്ചു. അങ്ങനെയൊരു നിബന്ധന നിലവിലില്ലെന്നും, സ്പോൺസർമാർ സഹേൽ ആപ്പ് വഴി എക്സിറ്റ് പെർമിറ്റ് നിർബന്ധമായും നൽകണം എന്ന പ്രചാരണം തികച്ചും വ്യാജമാണെന്നും അധികൃതർ പത്രക്കുറിപ്പിൽ വ്യക്തമാക്കി.സഹേൽ ആപ്പിലെ “പബ്ലിക് അതോറിറ്റി ഫോർ മാൻപവർ” വിഭാഗത്തിൽ പ്രവേശിച്ച് “എക്സിറ്റ് പെർമിറ്റ് ഇഷ്യു ചെയ്യുക” തിരഞ്ഞെടുക്കണമെന്നും, യാത്രയ്ക്ക് ഒരു ദിവസം മുൻപ് തുടങ്ങി ഒന്നോ രണ്ടോ ദിവസത്തേക്ക് യാത്രാനുമതി നൽകണമെന്നും, പെർമിറ്റ് സജീവമാക്കാൻ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണമെന്നുമുള്ള തെറ്റായ നിർദ്ദേശങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് ഈ വിശദീകരണം.ഗാർഹിക തൊഴിലാളികൾക്കുള്ള എക്സിറ്റ് പെർമിറ്റുമായി ബന്ധപ്പെട്ട് ഒരു ഔദ്യോഗിക നടപടിക്രമവും ആരംഭിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ലെന്ന് അതോറിറ്റി വ്യക്താക്കി. ഔദ്യോഗിക സർക്കാർ ചാനലുകളിലൂടെ പുറത്തുവിടുന്ന വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും, സ്ഥിരീകരിക്കാത്ത കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *