
കുവൈത്ത്: ടിവിയില്‍ ലൈവ് ചര്‍ച്ചയ്ക്കിടെ ക്യാമറയ്ക്ക് മുന്നിലൂടെ ഭക്ഷണവുമായി ഡെലിവറി ബോയ്; പിന്നാലെ…
Delivery Boy Live TV Debate കുവൈത്ത് സിറ്റി: കുവൈത്ത് ടിവി സ്റ്റുഡിയോയിൽ ലൈവ് അഭിമുഖത്തിനിടെ ക്യാമറയ്ക്ക് മുന്നിലൂടെ ഭക്ഷണവുമായി ഡെലവറി ബോയ്. കാലാവസ്ഥാ വിദഗ്‌ധൻ അദേൽ സാദുനുമായുള്ള അഭിമുഖത്തിനിടെയാണ് ഡെലിവറി ബോയ് ക്യാമറക്ക് മുന്നിലൂടെ നടന്നുപോയി ഭക്ഷണം ഡെലിവറി ചെയ്‌തത്. ഇത് ലൈവായി പ്രക്ഷേപണം ചെയ്യുകയും ചെയ്തു. ഇതേത്തുടർന്ന്, സംപ്രേക്ഷണത്തിലെ പിഴവിൽ ഉത്തരവാദികളായവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കുവൈത്ത് വാർത്താ വിതരണ മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ഇതിന്റെ ഭാഗമായി പരിപാടിയുടെ സാങ്കേതിക വിഭാഗത്തെ അന്വേഷണത്തിന് വിധേയമാക്കുകയും സ്റ്റുഡിയോ മാനേജരെ സസ്പെൻഡ് ചെയ്യുകയും ചെയ്യും. ഇത്തരം കാര്യങ്ങളിൽ മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് ഇടപെടുന്നതെന്നും പ്രേക്ഷകർക്ക് അവതരിപ്പിക്കുന്ന മാധ്യമ ഉള്ളടക്കത്തിന്റെ ഗുണമേന്മ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
Comments (0)