Posted By admin Posted On

അബുദാബി ബിഗ് ടിക്കറ്റ്; ഇത്തവണ നാല് ഭാഗ്യശാലികളില്‍ രണ്ടുപേര്‍ മലയാളികള്‍; കൈനിറയെ ഭാഗ്യ സമ്മാനം

Abu Dhabi Big Ticket അബുദാബി: ബി​ഗ് ടിക്കറ്റിന്റെ ദി ബിഗ് വിന്‍ കോണ്‍ടെസ്റ്റില്‍ ഇത്തവണ നാല് ഭാ​ഗ്യശാലികൾ. ബി​ഗ് ടിക്കറ്റ് സീരീസ് 276 ഡ്രോയിൽ വിജയികൾ സമ്മാനമായി നേടിയത് മൊത്തം AED 395,000 ആണ്. ഇവരില്‍ രണ്ട് മലയാളികള്‍ക്കും ഭാഗ്യസമ്മാനം നേടാനായി. പാകിസ്ഥാനിൽ നിന്നുള്ള ബിസിനസുകാരനായ സർഫറാസ് ഷെയ്ഖ് AED 75,000 ആണ് നേടിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ഭാര്യയ്ക്കൊപ്പം 20 വർഷത്തിന് മുകളിലായി അദ്ദേഹം ദുബായിൽ ജീവിക്കുന്നു. അഞ്ച് വർഷമായി ഇടയ്ക്ക് ബി​ഗ് ടിക്കറ്റിലൂടെ അദ്ദേഹം ഭാ​ഗ്യം പരീക്ഷിക്കാറുണ്ട്. “തീരെ പ്രതീക്ഷിക്കാതെയാണ് ഈ സമ്മാനം ലഭിച്ചത്. സമ്മാനത്തുക അറിയില്ലായിരുന്നു എന്നത് ആവേശവും കൂട്ടി. സമ്മാനത്തുകയിൽ ഒരു പങ്ക് ഉപയോ​ഗിച്ച് ഭാര്യയുമായി വെക്കേഷന് പോകാനാണ് തീരുമാനം. ബാക്കി തുക അർത്ഥപൂർണമായ മറ്റെന്തെങ്കിലിനുമായി മാറ്റിവെക്കും. സ്ഥിരമായി ബി​ഗ് ടിക്കറ്റ് വാങ്ങാറില്ലെങ്കിലും ഇനിയും പങ്കെടുക്കാൻ തന്നെയാണ് ആ​ഗ്രഹിക്കുന്നത്”, സർഫറാസ് പറഞ്ഞു. ഫിലിപ്പീൻസിൽ നിന്നുള്ള 50 വയസുകാരനായ നോറിയെൽ ബോണിഫാസിയോ AED 110,000 നേടി. കഴിഞ്ഞ 15 വർഷമായി അദ്ദേഹം ദുബായിൽ താമസിക്കുന്നു. പത്ത് സുഹൃത്തുക്കൾക്കൊപ്പം എല്ലാ മാസവും അദ്ദേഹം ബി​ഗ് ടിക്കറ്റ് എടുക്കാറുണ്ട്. “ഈ അനുഭവം പറഞ്ഞറിയിക്കാൻ വയ്യ. പത്ത് വർഷമായി ഞാൻ ഭാ​ഗ്യം തേടുകയാണ്. അവസാനം അത് നടന്നു. എന്റെ സുഹൃത്തുക്കളുടെ ഒപ്പം സമ്മാനം പങ്കിടും. എന്റെ പങ്ക് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെക്കും. യു.എ.ഇയിൽ ഉള്ള കാലത്തോളം ബി​ഗ് ടിക്കറ്റ് വാങ്ങാനാണ് ആ​ഗ്രഹം”, നോറിയെൽ ബോണിഫാസിയോ പറഞ്ഞു. മലയാളിയായ സജീവ് ബഹ്റൈനിലാണ് ജീവിക്കുന്നത്. സജീവ് AED 130,000 ആണ് സ്വന്തമാക്കിയത്. ബഹ്റൈനില്‍ ഡിസൈനാറായി ജോലി നോക്കുകയാണ് ഈ 43 കാരൻ. എല്ലാ മാസവും 13 സുഹൃത്തുക്കളുമായി ചേർന്ന് അദ്ദേഹം ​ബി​ഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. “അതീവ സന്തോഷം തന്ന നിമിഷമായിരുന്നു ഇത്. എനിക്ക് മാത്രമല്ല എല്ലാവർക്കും ആഹ്ലാദ​മായിരുന്നു. എല്ലാവർക്കും ഈ വിജയം അർഹതപ്പെട്ടതാണ്. തുല്യമായി സമ്മാനത്തുക വീതിക്കും. ഇനിയും ബി​ഗ് ടിക്കറ്റ് കളിക്കാനും വലിയ സമ്മാനം നേടാനുമാണ് ഞാൻ ആ​ഗ്രഹിക്കുന്നത്”, സജീവ് പറയുന്നു. മലയാളിയായ അബൂട്ടി സെയിൽസ് സൂപ്പർവൈസറാണ്. അബൂട്ടി തായകണ്ടോത്തിന് AED 80,000 ആണ് നേടാനായത്. കഴിഞ്ഞ 33 വർഷമായി ദുബായിൽ ജീവിക്കുന്നു. 20 വർഷത്തിന് മുകളിലായി അദ്ദേഹം ബി​ഗ് ടിക്കറ്റിലൂടെ ഭാ​ഗ്യം പരീക്ഷിക്കുന്നുണ്ട്. “വിജയിയാണെന്ന് അറിയിച്ചുകൊണ്ടുള്ള കോൾ കിട്ടിയപ്പോൾ സന്തോഷംകൊണ്ട് മതിമറന്നുപോയി. പത്ത് വർഷത്തിന് ശേഷം ഒടുവിൽ ഭാ​ഗ്യം ലഭിച്ചു. ഇപ്പോഴും എനിക്ക് ഇത് വിശ്വസിക്കാനാകുന്നില്ല. കുടുംബത്തെ വെക്കേഷന് കൊണ്ടുപോകാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. ഈ മാസം തീരും മുൻപെ ബണ്ടിൽ ഓഫറിൽ ഞാൻ ടിക്കറ്റും വാങ്ങും”, അദ്ദേഹം പറയുന്നു. ജൂലൈ മാസം ബി​ഗ് ടിക്കറ്റിലൂടെ വലിയ സാധ്യതകളാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. ഓൺലൈൻ പർച്ചേസുകൾക്ക് Buy 2, get 1 free ticket ലഭിക്കും. സായിദ് അന്താരാഷ്ട്ര വിമാനത്താവളം, അഏല്‍ ഐയ്ന്‍ വിമാനത്താവളം കൗണ്ടറുകളിൽ നിന്നുള്ള ബി​ഗ് ടിക്കറ്റ് പർച്ചേസുകൾക്ക് Buy 2, get 2 free tickets, Dream Car ടിക്കറ്റുകൾക്ക് Buy 2, get 3 free tickets. ടിക്കറ്റുകൾക്ക് സന്ദർശിക്കാം www.bigticket.ae. അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകളിൽ നേരിട്ടെത്താം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *