
കുവൈത്തില്‍ കത്തി കാട്ടി ഭീഷണി, പ്രവാസിയിൽ നിന്ന് പഴ്സും പണവും തട്ടിയെടുത്തു
Knifepoint Attack Kuwait കുവൈത്ത് സിറ്റി: പ്രവാസിയെ അജ്ഞാതൻ അക്രമിച്ച ശേഷം പണം കവർന്ന കേസിൽ പ്രതിയെ തിരിച്ചറിയാനും പിടികൂടാനും അന്വേഷണ നടപടികൾ ആരംഭിച്ച് ജഹ്‌റ ക്രൈം ഇൻവസ്റ്റിഗേഷൻ ടീം. കേസ് ഭീഷണിപ്പെടുത്തലും സായുധ അക്രമവും ഉൾപ്പെടുന്ന ഒരു ഗുരുതരമായ കുറ്റമായി കണക്കാക്കിയിട്ടുണ്ടെന്ന് അന്വേഷണ ചുമതലയുള്ള ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. പുലർച്ചെ ജഹ്‌റയിലെ ഒരു വഴിയിലൂടെ നടക്കുന്നതിനിടെ, കാറിലെത്തിയ ഒരാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നും താൻ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് തിരിച്ചറിയൽ രേഖ കാണിക്കാൻ ആവശ്യപ്പെട്ടെന്നാണ് 32കാരനായ പ്രവാസി പരാതി നൽകിയത്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT തുടർന്ന്, അയാൾ ഇദ്ദേഹത്തിന്റെ പേഴ്സ് പിടിച്ചുപറിയുകയും അതിൽ ഉണ്ടായിരുന്ന സിവിൽ ഐഡി, രണ്ട് ബാങ്ക് കാർഡുകൾ, 35 കുവൈത്തി ദിനാർ തുടങ്ങിയവ കവർന്നെടുത്ത് പോയെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പരാതി ലഭിച്ചതോടെ, ജഹ്‌റ ഡിറ്റക്ടീവ് വിഭാഗം ഉടൻ സംഭവസ്ഥലമായ ബ്ലോക്ക് 5ലേക്ക് എത്തി അന്വേഷണം ആരംഭിച്ചു.
Comments (0)