Witchcraft Items Seized കുവൈത്ത് സിറ്റി: മന്ത്രവാദത്തിനായി ഉപയോഗിക്കുന്ന നിരവധി സാമഗ്രികൾ കുവൈത്ത് വിമാനത്താവളത്തില്‍ പിടിച്ചെടുത്തു. ദുർമന്ത്രവാദത്തിനു ഉപയോഗിക്കപ്പെടുന്നതായി സംശയിക്കുന്ന താലിമാലകൾ, കടലാസുകൾ, തകിടുകൾ മുതലായ വസ്തുക്കളാണ് പിടിച്ചെടുത്തത്. ഷുവൈഖ് തുറമുഖത്തെ നോർത്തേൺ പോർട്ട്സ് ആൻഡ് ഫൈലക ഐലൻഡ് കസ്റ്റംസ് വിഭാഗത്തിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. ലഗേജുകളുടെ ഉള്ളടക്കത്തിൽ തോന്നിയ സംശയത്തെ തുടർന്ന് ഉദ്യോഗസ്ഥർ പ്രത്യേക പരിശോധന നടത്തുകയായിരുന്നു. ശരീഅത്ത് നിയമപ്രകാരം ഇത്തരം ദുരാചാരങ്ങള്‍ രാജ്യത്ത് നിരോധിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ഇതില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണിതെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം സാധനങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും കടുത്ത നിയമലംഘനവും സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയുമാണെന്ന് കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. ഇത്തരം കള്ളക്കടത്ത് വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്നും കസ്റ്റംസ് അധികൃതർ മുന്നറിയിപ്പ് നൽകി.
Home
KUWAIT
ലഗേജുകളില്‍ ഒളിപ്പിച്ച നിലയില്‍ താലിമാലകളും കടലാസുകളും; കുവൈത്തില്‍ ദുര്‍മന്ത്രവാദത്തിനായി ഉപയോഗിച്ചത്…
Related Posts
KUWAIT LAW കുവെെത്തില്‍ കുടിയേറ്റ നിയമങ്ങൾ കടുപ്പിക്കുന്നു; ഇത്രയധികം ആളുകൾക്ക്നാട്ടിലേക്ക് മടങ്ങേണ്ടിവരും, പ്രവാസികൾക്ക് തിരിച്ചടിയോ?