
കുവൈത്ത് തത്സമയം കാലാവസ്ഥാ വിവരങ്ങള്‍; സഹേൽ വഴി പുതിയ സേവനം
Sahel App കുവൈത്ത് സിറ്റി: സഹേല്‍ ആപ്പ് വഴി പുതിയ കാലാവസ്ഥാ സേവനം ഔദ്യോഗികമായി ആരംഭിച്ചു. പൗരന്മാർക്കും താമസക്കാർക്കും കൃത്യവും തത്സമയവുമായ കാലാവസ്ഥാ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഡിജിസിഎയുടെ ശ്രമങ്ങളുടെ ഭാഗമായാണിത്. പുതിയ സേവനത്തിലൂടെ ദൈനംദിന കാലാവസ്ഥാ വിവരങ്ങൾ, പ്രവചനങ്ങൾ, സമുദ്ര കാലാവസ്ഥാ പ്രവചനങ്ങൾ, കാലാവസ്ഥാ മുന്നറിയിപ്പുകൾ, നമസ്കാര സമയങ്ങൾ എന്നിവയെല്ലാം എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഇന്‍റർഫേസിലൂടെ നൽകുമെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ഇതിലൂടെ സർക്കാരിൻ്റെ ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കുന്നെന്നും കാലാവസ്ഥാ വ്യതിയാന സമയങ്ങളിൽ, പ്രത്യേകിച്ച് വ്യക്തികളുടെ കാലാവസ്ഥാ സാഹചര്യങ്ങളെ നേരിടാനുള്ള സന്നദ്ധത കൂട്ടാൻ ലക്ഷ്യമിടുന്നെന്നും ഡിജിസിഎ വ്യക്തമാക്കി.
Comments (0)