ബസില്‍ വാറ്റു ചാരായം കടത്ത്, പരിശോധനയില്‍ രഹസ്യമായി വന്‍ ചാരായ നിര്‍മാണശാല; സംഭവം കുവൈത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍

Expat Arrest Kuwait കുവൈത്ത് സിറ്റി: ആളൊഴിഞ്ഞ കെട്ടിടത്തിൽ വൻ ചാരായ നിർമാണശാല കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം. കുവൈത്തിലെ സബാഹ് അൽ സലേമിലാണ് ചാരായ നിര്‍മാണശാല കണ്ടെത്തിയത്. പൊതുസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ രഹസ്യ ചാരായ നിർമാണശാല കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഒരു പ്രവാസി അറസ്റ്റിലായി. സൂചനകളുടെ അടിസ്ഥാനത്തിൽ ആളൊഴിഞ്ഞ വീട്ടിൽ ഏഷ്യൻ പൗരന്മാരുടെ പതിവ് സന്ദർശനം ശ്രദ്ധയിൽപ്പെട്ടതോടെ അധികൃതർ നിരീക്ഷണം ആരംഭിക്കുകയായിരുന്നു. സംശയം ഉയർന്നതിനെ തുടർന്ന് സുരക്ഷാ പട്രോൾ സംഘങ്ങൾ സ്ഥലത്തേക്ക് നിയോഗിച്ചു. നിരീക്ഷിക്കുന്നതിനിടെ ഈ വീട്ടിൽ നിന്ന് ഒരു ഏഷ്യൻ പൗരൻ ബസോടിച്ച് പുറത്തുവരുന്നത് ഉദ്യോഗസ്ഥർ കണ്ടെത്തി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT സംശയം തോന്നിയ പോലീസ് ബസ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ 1,160 പ്ലാസ്റ്റിക് കുപ്പികളിൽ വിതരണം ചെയ്യാനായി തയ്യാറാക്കിയ വാറ്റു ചാരായവും ആളൊഴിഞ്ഞ കെട്ടിടത്തിൽ അനധികൃത മദ്യനിർമ്മാണവും കണ്ടെത്തുകയായിരുന്നു. കെട്ടിടത്തിൽ മദ്യം നിർമിക്കാൻ ആവശ്യമായ വിവിധ ഉപകരണങ്ങളും പാത്രങ്ങളും കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. നിരോധിത പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy