Forgery Expat Kuwait കുവൈത്ത് സിറ്റി: വ്യാജരേഖ ചമച്ചതിന് കുവൈത്തില്‍ പ്രവാസിയ്ക്ക് ജയില്‍ ശിക്ഷയും പിഴയും ശിക്ഷ വിധിച്ചു. കൗൺസിലർ അബ്ദുള്ള ജാസിം അൽ-അബ്ദുല്ല അധ്യക്ഷനായ കോടതി ഏഴ് വര്‍ഷം കഠിനതടവിനും 89,000 കുവൈത്ത് ദിനാര്‍ പിഴയും ചുമത്തി. ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ വ്യാജ പ്രവേശന ടിക്കറ്റുകൾ വഴി 29,000 കുവൈത്ത് ദിനാർ തട്ടിയെടുത്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. ജയിൽ ശിക്ഷയ്ക്ക് പുറമേ, ജോലിയിൽ നിന്ന് പിരിച്ചുവിടുകയും 89,000 കുവൈത്ത് ദിനാർ പിഴ ചുമത്തുകയും ചെയ്തു. ഇത് തട്ടിയെടുത്ത തുകയുടെ ഇരട്ടിയാണ്. കൂടാതെ, മോഷ്ടിച്ച തുക തിരികെ നൽകാൻ ഉത്തരവിട്ടു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT