Extreme Hot in Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന താപനില ഇന്നലെ, ചൊവ്വാഴ്ച അൽ റാബിയയിൽ രേഖപ്പെടുത്തിയെന്ന് കാലാവസ്ഥാ വകുപ്പ്. 51 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ജഹ്റ, അബ്ദലി, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലും 50 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിൻ്റെ സ്വാധീനം മൂലമാണ് ഈ അമിത ചൂടെന്ന് വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ഈ അമിതമായ ചൂട് ചുട്ടുപൊള്ളുന്ന വരണ്ട കാറ്റിനും നേരിയ തോതിലുള്ള വടക്ക്-പടിഞ്ഞാറൻ കാറ്റിനും കാരണമാകുന്നു. തീരപ്രദേശങ്ങളിൽ കാറ്റിൻ്റെ ദിശയിൽ മാറ്റങ്ങൾ വരാനും സാധ്യതയുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT രാജ്യത്ത് പകൽ സമയങ്ങളിൽ അതികഠിനമായ ചൂടും രാത്രികളിൽ ചൂടോടുകൂടിയ കാലാവസ്ഥയും തുടരും തീരപ്രദേശങ്ങളിൽ ഈർപ്പം വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വെള്ളിയാഴ്‌ച മുതൽ ഈർപ്പത്തിൻ്റെ അളവ് കുറയാൻ സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ പരമാവധി താപനില 50°C നും 52°C-നും ഇടയിലെത്താൻ സാധ്യതയുണ്ടെന്നും ശനിയാഴ്‌ച വരെ ഈ കഠിനമായ ചൂട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പ്രവചിച്ചു.
Related Posts

Climate Change കുവൈത്തിൽ കാലാവസ്ഥ മാറുന്നു; അലർജികൾക്കും രോഗങ്ങൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ
