
കുവൈത്ത് സന്ദര്‍ശക വിസ ലഭിക്കാന്‍ ഓഫീസ് കയറി ഇറങ്ങേണ്ട, പുതിയ സംവിധാനം
Kuwait Visit Visa കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസ ലഭിക്കാന്‍ ഇനി ഓഫീസ് കയറി ഇറങ്ങേണ്ട ആവശ്യമില്ല. ‘കുവൈത്ത് വിസ ‘ പ്ലാറ്റ് ഫോം വഴി ലഭ്യമാകും. ഇതിനായി സർക്കാർ കാര്യാലയങ്ങൾ സന്ദർശിക്കാതെ ഓൺ ലൈൻ വഴി അപേക്ഷ സമർപ്പിക്കാം. ഒരു മാസത്തെ കാലാവധി നൽകിയാണ് കുടുംബ സന്ദർശക വിസ അനുവദിക്കുക. ഇതിനായി കുവൈത്തിലുള്ള ബന്ധുവാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിനോദസഞ്ചാരത്തിനും വിനോദ ആവശ്യങ്ങൾക്കുമായി രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കാണ് സന്ദര്‍ശക വിസ അനുവദിക്കുക. 90 ദിവസത്തെ കാലാവധിയാണ് ടൂറിസ്റ്റ് വിസയ്ക്ക് ഉണ്ടായിരിക്കുക. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ബിസിനസ് ആവശ്യങ്ങൾക്കായോ മീറ്റിങുകളിലും കോൺഫറൻസുകളിലും പങ്കെടുക്കാനോ പ്രാദേശിക കമ്പനികളുമായി പങ്കാളിത്തം സ്ഥാപിക്കാനോ ആഗ്രഹിക്കുന്ന വ്യക്തികൾക്കാണ് വാണിജ്യ വിസ അനുവദിക്കുക. ബിസിനസുകാർ, കമ്പനി പ്രതിനിധികൾ, അല്ലെങ്കിൽ വിദേശ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, പ്രധാന കമ്പനികൾ എന്നിവയിലെ ജീവനക്കാർക്കാണ് 30 ദിവസത്തെ കാലാവധിയിൽ ബിസിനസ് വിസ അനുവദിക്കുക. സർക്കാർ വിസ, സർക്കാർ ആവശ്യങ്ങൾക്കായും മറ്റുമുള്ള യോഗങ്ങളിൽ പങ്കെടുക്കാനായി ഔദ്യോഗിക ക്ഷണപ്രകാരം കുവൈത്ത് സന്ദർശിക്കുന്നവർക്കാണ് നൽകുന്നത്. ഈ വിസയ്ക്ക് 30 ദിവസത്തെ കാലാവധിയാണ് ഉണ്ടായിരിക്കുക.
Comments (0)