
നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ കുഴഞ്ഞുവീണു, മലയാളി യുവാവ് മരിച്ചു
Malayali Youth Dies പുത്തനത്താണി (മലപ്പുറം): നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ കുഴഞ്ഞുവീണ മലയാളി യുവാവിന് ദാരുണാന്ത്യം. പുന്നത്തല ഇടമന മഹല്ലിലെ നെയ്യത്തൂർ മുഹമ്മദിന്റെയും ആമിനയുടെയും മകൻ മുഹമ്മദ് അഫ്സൽ (27) ആണ് മരിച്ചത്. ബഹ്റൈനിൽനിന്ന് നാട്ടിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് യുവാവ് വിമാനത്തില്‍ വെച്ച് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ബഹ്റൈനിൽനിന്ന് കരിപ്പൂരിലേക്കുള്ള വിമാനത്തിൽ വച്ചാണ് അഫ്സലിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT കോൾഡ് സ്റ്റോറിലെ ജീവനക്കാരനായിരുന്നു. കുറച്ചുദിവസം മുൻപ് അഫ്സലിന് പനി ബാധിച്ചിരുന്നു. സ്വകാര്യ ക്ലിനിക്കിൽ ചികിത്സ നടത്തിയെങ്കിലും അസുഖം ഭേദമാകാത്തതിനെത്തുടർന്ന് നാട്ടിലേക്കു തിരിക്കുകയായിരുന്നു. സഹോദരങ്ങൾ: ഹാജറ, തസ്നീമ, ഉമ്മുക്കുൽസു.
Comments (0)