
കുവൈത്തിലേക്കുള്ള വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം, പ്രവാസി മലയാളി മരിച്ചു
Expat Malayali Dies കുവൈത്ത് സിറ്റി: പ്രവാസി മലയാളി വിമാനത്തില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. ബഹ്റൈനില്‍ വെച്ചാണ് മരണം സംഭവിച്ചത്. കാസർഗോഡ് നീലേശ്വരം കടിഞ്ഞിമൂല സ്വദേശി പുതിയ പാട്ടില്ലത്ത് അബ്ദുൽ സലാം (65) ആണ് ബഹറിനിലെ ഹമദ് ആശുപത്രിയിൽ വെച്ച് മരണമടഞ്ഞത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരനായിരുന്ന ഇദ്ദേഹത്തിനു വിമാനത്തിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന്, വിമാനം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയുമായിരുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT ബഹ്റൈൻ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം അവിടെ വെച്ചാണ് മരിച്ചത്. മൃതദേഹം ഇപ്പോൾ ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ കെഎംസിസിയുടെ നേതൃത്വത്തിൽ നടത്തിവരികയാണ്. ഭാര്യ താഹിറ
മക്കൾ ഡോ. ആദിൽ മുബഷിർ, അബ്ദുള്ള ഖദീജ, മുഹമ്മദ്.
Comments (0)